ഭദ്രദീപം തെളിയിക്കുന്നത് തിരുവിതാംകൂര്‍ രാജ്ഞിമാര്‍; ദേവസ്വം ബോര്‍ഡിന്റെ നോട്ടീസ് വിവാദത്തില്‍

തിരുവനന്തപുരം:  ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 87-ാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പുറത്തിറക്കിയ നോട്ടീസ് വിവാദത്തില്‍. തിരുവിതാംകൂര്‍ രാജകുടുംബത്തെ പുകഴ്ത്തിക്കൊണ്ടുളള സാംസ്‌കാരിക- പുരാവസ്തു വകുപ്പിന്റെ നോട്ടീസാണ് വിവാദമായത്. തിരുവിതാംകൂര്‍ രാജ്ഞിമാരായ ഹെര്‍ ഹൈനസ് പൂയം തിരുനാള്‍ ഗൗരി പാര്‍വ്വതീഭായ് തമ്പുരാട്ടിയും ഹെര്‍ ഹൈനസ് അശ്വതി തിരുനാള്‍ ഗൗരീലക്ഷ്മി ഭായ് തമ്പുരാട്ടിയും ഭദ്രദീപം തെളിയിച്ച് മഹാരാജാവിന്റെ പ്രതിമയ്ക്കു മുന്നില്‍ പുഷ്പാര്‍ച്ചന നടത്തുന്നുവെന്നാണ് നോട്ടീസില്‍ പറയുന്നത്. തിങ്കളാഴ്ച്ച നന്തന്‍കോടുളള ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് നടക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്യുന്നത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ അഡ്വ. കെ അനന്തഗോപനാണ്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തിരുവിതാംകൂറിലെ ദളിത്- പിന്നാക്ക വിഭാഗങ്ങള്‍ പൊരുതി നേടിയതാണ് ക്ഷേത്രത്തില്‍ പ്രവേശിക്കാനുളള അവകാശം. വൈക്കം സത്യാഗ്രഹമടക്കം നിരവധി പോരാട്ടങ്ങളുടെ കനല്‍വഴികള്‍ താണ്ടിയാണ് ആ മൗലികാവകാശം കേരളത്തിലെ ജനങ്ങള്‍ നേടിയെടുത്തത്. അതല്ലാതെ രാജാക്കന്മാര്‍ ഔദാര്യം പോലെ നല്‍കിയതല്ല എന്ന വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. 'ഡോ. പല്‍പ്പു ഉള്‍പ്പെടെയുളള നിരവധി മഹാപ്രതിഭകളുടെ കണ്ണീര്‍ വീണ സ്ഥലമാണ് തിരുവിതാംകൂര്‍ കൊട്ടാരം. ആലപ്പുഴയിലെ ഗ്രാമങ്ങളില്‍ വീണ ചോര ഇനിയും ഉണങ്ങിയിട്ടില്ല. രണ്ട് അഭിനവ തമ്പുരാട്ടിമാരിലൂടെ ആ നാടുവാഴിത്ത മേധാവിത്തത്തെയും സംസ്‌കാരത്തെയും എഴുന്നളളിക്കാനുളള ദേവസ്വം ബോര്‍ഡിന്റെ നീക്കം അപലപനീയമാണ്'- എന്ന് പുരോഗമന കലാസാഹിത്യ സംഘം ജനറല്‍ സെക്രട്ടറി അശോകന്‍ ചെരുവില്‍ പറഞ്ഞു.

Contact the author

Web Desk

Recent Posts

Political Desk 6 hours ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 1 day ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 1 day ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 2 days ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 3 days ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 3 days ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More