കളമശേരി സ്‌ഫോടനത്തില്‍ വിദ്വേഷ പ്രചാരണം; സുജയ പാര്‍വ്വതിക്കും റിപ്പോര്‍ട്ടര്‍ ചാനലിനുമെതിരെ കേസ്

കൊച്ചി: കളമശേരി ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രചാരണം നടത്തിയെന്ന പരാതിയില്‍ റിപ്പോര്‍ട്ടര്‍ ടിവിക്കും കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ സുജയ പാര്‍വ്വതിക്കുമെതിരെ കേസ്. ഐപിസി 153, 153 എ എന്നീ വകുപ്പുകള്‍ പ്രകാരം തൃക്കാക്കര പൊലീസാണ് കേസെടുത്തത്. യാസീന്‍ അറഫാത്ത് എന്നയാളുടെ പരാതിയിലാണ് നടപടി. സ്‌ഫോടനം നടന്നയുടന്‍ ഫലസ്തീന്‍ വിഷയവുമായി ബന്ധപ്പെടുത്തി മുസ്ലീം സമുദായത്തെയാകെ അടച്ചാക്ഷേപിക്കുന്ന രീതിയില്‍ ചാനല്‍ പ്രചാരണം നടത്തിയെന്നാണ് പരാതിക്കാരന്റെ ആരോപണം. 

നേരത്തെ സ്‌ഫോടനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷപ്രചാരണം നടത്തിയതിന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍, ജനം ടിവി അവതാരകന്‍ അനില്‍ നമ്പ്യാര്‍, മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയ, സംഘപരിവാര്‍ അനുകൂല ഓണ്‍ലൈന്‍ ചാനലായ കര്‍മ്മ ന്യൂസ് എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. കുമ്പളയില്‍ വിദ്യാര്‍ത്ഥികള്‍ ബസ് തടഞ്ഞതുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കത്തിന്റെ വീഡിയോ മതവിദ്വേഷം പ്രചരിപ്പിക്കാനുപയോഗിച്ചതിന് ബിജെപി ദേശീയ സെക്രട്ടറി അനില്‍ കെ ആന്റണിക്കെതിരെയും കേസെടുത്തിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഒക്ടോബര്‍ 29-നാണ് കളമശേരിയിലെ സാമ്ര കണ്‍വെന്‍ഷന്‍ സെന്ററില്‍ സ്‌ഫോടനമുണ്ടായത്. യഹോവാ സാക്ഷികളുടെ മേഖലാ സമ്മേളനം നടക്കുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്. അന്നുതന്നെ മുന്‍ യഹോവ സാക്ഷികളുടെ വിശ്വാസിയായിരുന്ന ചെലവന്നൂര്‍ സ്വദേശി ഡൊമിനിക് മാര്‍ട്ടിന്‍ കുറ്റകൃത്യത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് രംഗത്തെത്തി. ഇയാള്‍ക്കെതിരെ യുഎപിഎ അടക്കമുളള വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തിട്ടുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 12 hours ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 19 hours ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 1 day ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 1 day ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 2 days ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 3 days ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More