കളമശേരി സ്‌ഫോടനം; സംഘി- കാസ തീവ്രവാദികളുടെ ബന്ധം അന്വേഷിക്കണമെന്ന് റിജില്‍ മാക്കുറ്റി

കണ്ണൂര്‍: കളമശേരി സ്‌ഫോടനത്തില്‍ തീവ്ര ക്രൈസ്തവ സംഘടനയായ 'കാസ'യ്‌ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി രംഗത്ത്. കളമശേരി സ്‌ഫോടനത്തില്‍ ഇസ്രായേല്‍ അനുകൂലികളായ സംഘി-കാസ തീവ്രവാദികളുടെ ബന്ധം അന്വേഷിക്കണമെന്ന് റിജില്‍ മാക്കുറ്റി പറഞ്ഞു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത മാര്‍ട്ടിന്‍ ചെറിയ മീനല്ലെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് റിജില്‍ മാക്കുറ്റി ഇക്കാര്യം പറഞ്ഞത്.

കേരളത്തിന്റെ സാമൂഹിക അന്തരീക്ഷത്തില്‍ വിദ്വേഷവും ഭിന്നിപ്പും വളര്‍ത്താന്‍ കളമശേരി സ്‌ഫോടനത്തെ ഉപയോഗിക്കുമ്പോള്‍ കേരളം ഒറ്റക്കെട്ടാണെന്ന് എന്ന സന്ദേശം കൊടുക്കേണ്ടതുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'ഉത്തരവാദിത്തപ്പെട്ട പ്രതിപക്ഷമായാണ് ഞങ്ങള്‍ പ്രവര്‍ത്തിച്ചത്. ഇത്തരം ഘട്ടങ്ങളില്‍ ഒരുമിച്ച് നിന്ന് സംസ്ഥാനത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുക എന്നതുതന്നെയാണ് ഞങ്ങള്‍ മുന്നോട്ടുവെച്ച ആശയം. ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ പൊലീസിന്റെ നിലവിലുളള ഇന്റലിജന്‍സ് സംവിധാനം കുറേക്കൂടി ശക്തിപ്പെടുത്തണം. സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന വിദ്വേഷ പ്രചാരണങ്ങള്‍ കൃത്യമായി നിരീക്ഷിക്കാനും അതിന് തടയിടാനുമുളള സംവിധാനങ്ങളുണ്ടാക്കണം'- വി ഡി സതീശന്‍ പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 37 minutes ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 8 hours ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 1 day ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 1 day ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 2 days ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 3 days ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More