സത്യത്തിന്റെ ശബ്ദം മുഴങ്ങുമ്പോള്‍ നുണക്കോട്ടകള്‍ തകര്‍ന്നടിയും; വീണാ വിജയനെ പിന്തുണച്ച് ആര്യാ രാജേന്ദ്രന്‍

തിരുവനന്തപുരം: സിഎംആര്‍എല്ലില്‍ നിന്ന് കൈപ്പറ്റിയ പണത്തിന് എക്‌സാലോജിക് സൊല്യൂഷന്‍സ് ഐജിഎസ്ടി അടച്ചിട്ടുണ്ടെന്ന് ധനവകുപ്പ് സ്ഥിരീകരിച്ചതിനുപിന്നാലെ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെ പിന്തുണച്ച് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍ രംഗത്ത്. 'എത്ര നുണകളാല്‍ കോട്ട കെട്ടിയാലും സത്യത്തിന്റെ ശബ്ദം മുഴങ്ങുമ്പോള്‍ നുണക്കോട്ടകള്‍ തകര്‍ന്നടിയുക തന്നെ ചെയ്യും'- എന്നാണ് ആര്യാ രാജേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. വീണാ വിജയനൊപ്പമുളള ചിത്രവും അവര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വീണാ വിജയന്‍ ഐജിഎസ്ടി അടച്ചുവെന്ന് ധനവകുപ്പാണ് സ്ഥിരീകരിച്ചത്. സിഎംആര്‍എല്ലില്‍ നിന്ന് കൈപ്പറ്റിയ 1.72 കോടി രൂപയ്ക്കാണ് ഐജിഎസ്ടി അടച്ചത്. വീണാ വിജയന്‍ ഐജിഎസ്ടി അടച്ചതായി ജിഎസ്ടി കമ്മീഷണര്‍ ധനമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി. മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ പരാതിയിലാണ് പരിശോധന നടത്തിയത്. കേരളത്തിന് പുറത്തുനിന്നാണ് നികുതി അടച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ നികുതി അടച്ചതുമായി ബന്ധപ്പെട്ട മറ്റുവിവരങ്ങള്‍ പുറത്തുവിട്ടില്ല. നികുതിദായകന്റെ വിവരങ്ങള്‍ പുറത്തുവിടാന്‍ നിയമതടസമുണ്ടെന്നാണ് ധനവകുപ്പിന്റെ വാദം. 

Contact the author

Web Desk

Recent Posts

Web Desk 5 hours ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 1 day ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 1 day ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 2 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 3 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 4 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More