ക്വീര്‍ വ്യക്തികളെ അധിക്ഷേപിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യരുത്- പൊലീസിനോട് സുപ്രീംകോടതി

ഡല്‍ഹി: എല്‍ജിബിടിക്യൂ വിഭാഗത്തില്‍പ്പെടുന്ന വ്യക്തികളെ പൊലീസ് ഉപദ്രവിക്കുകയോ അപമാനിക്കുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് സുപ്രീംകോടതി. വിവാഹ തുല്യതാ ഹര്‍ജികളില്‍ വിധി പറയുന്നതിനിടെയാണ് കോടതി പൊലീസിന് നിര്‍ദേശം നല്‍കിയത്. എല്‍ജിബിടിക്യൂ വിഭാഗത്തിലുളളവരെ ജെന്‍ഡര്‍ ഐഡന്റിറ്റിയെക്കുറിച്ചോ സെക്ഷ്വല്‍ ഓറിയന്റേഷനെക്കുറിച്ചോ ചോദ്യംചെയ്യാനായി പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയോ അവരുടെ താമസസ്ഥലം സന്ദര്‍ശിക്കുകയോ ചെയ്യരുതെന്നും വീടുകളിലേക്ക് മടങ്ങാന്‍ വിസമ്മതിക്കുന്നവരെ ബന്ധുക്കള്‍ക്കൊപ്പം പോകാന്‍ നിര്‍ബന്ധിക്കരുതെന്നും കോടതി പറഞ്ഞു. 

'ക്വീര്‍ കമ്മ്യൂണിറ്റിയില്‍ നിന്നുളളവര്‍ക്കെതിരെ പരാതി ലഭിക്കുമ്പോള്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനു മുന്‍പ് പ്രാഥമിക അന്വേഷണം നടത്തണം. പ്രായപൂര്‍ത്തിയായ ഏതൊരു വ്യക്തിക്കും സ്വന്തം ലിംഗത്തിലുളളവരുമായോ എതിര്‍ലിംഗത്തിലുളളവരുമായോ ഉഭയ സമ്മതപ്രകാരം ബന്ധത്തിലേര്‍പ്പെടാനുളള അവകാശമുണ്ട്. ക്വീര്‍ വ്യക്തികള്‍ക്ക് സുരക്ഷിതമായ ഭവനങ്ങളൊരുക്കാന്‍ സര്‍ക്കാര്‍ തയാറാവണം. ഒരു വ്യക്തിയും നിര്‍ബന്ധിത ഹോര്‍മോണ്‍ തെറാപ്പിക്ക് വിധേയരാവുന്നില്ലെന്ന് ഉറപ്പാക്കണം'- കോടതി നിര്‍ദേശിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത നല്‍കണമെന്ന് ആവശ്യപ്പെട്ടുളള ഹര്‍ജികള്‍ സുപ്രീംകോടതി തളളിയിരുന്നു. സ്വവര്‍ഗ വിവാഹങ്ങള്‍ നിയമവിധേയമാക്കാനുളള അധികാരം പാര്‍ലമെന്റിനാണെന്നും സ്വവര്‍ഗ വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ സ്‌പെഷ്യല്‍ മാര്യേജ് ആക്ടില്‍ മാറ്റം കൊണ്ടുവരേണ്ടത് നിയമനിര്‍മ്മാണ സഭകളാണെന്നും കോടതി വ്യക്തമാക്കി. അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്, ജസ്റ്റിസ് സഞ്ജയ് കൗള്‍ എന്നിവര്‍ സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത നല്‍കുന്നതിനെ അംഗീകരിച്ചപ്പോള്‍ ജസ്റ്റിസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് ഹിമ കോലി, ജസ്റ്റിസ് പി എസ് നരസിംഹ എന്നിവര്‍ എതിര്‍ത്തു. ഇതോടെ 3-2 എന്ന നിലയില്‍ ഹര്‍ജികള്‍ തളളുകയായിരുന്നു. 

Contact the author

National Desk

Recent Posts

National Desk 1 day ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 1 day ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 2 days ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 2 days ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 2 days ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 3 days ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More