കെ റെയില്‍ വന്നാല്‍ കണ്ണൂരില്‍ നിന്ന് ചായ കുടിച്ച് കൊച്ചിയില്‍ പോയി ഭക്ഷണം കഴിച്ചുവരാം- എം വി ഗോവിന്ദന്‍

കണ്ണൂര്‍: കേന്ദ്രാനുമതി ലഭിച്ചാല്‍ കെ റെയില്‍ പദ്ധതി നടപ്പിലാക്കുമെന്ന് ആവര്‍ത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കെ റെയില്‍ വന്നാല്‍ കണ്ണൂരില്‍ നിന്ന് ചായ കുടിച്ച് കൊച്ചിയില്‍ പോയി ഭക്ഷണം കഴിച്ച് വരാനാകുമെന്നും അന്‍പത് വര്‍ഷത്തെ വളര്‍ച്ചയാണ് കെ റെയിലിലൂടെ കണ്ടതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. കേരളത്തിന്റെ ഏതറ്റം വരെയും പോകാനുളള സൗകര്യമാണ് കെ റെയിലെന്നും അതിന് ബിജെപിയും യുഡിഎഫും ചേര്‍ന്ന് പാര വെച്ചെന്നും അദ്ദേഹം പറഞ്ഞു. 

'സര്‍ക്കാരിന്റെ അംഗീകാരം കിട്ടിയാല്‍ എല്‍ഡിഎഫ് കെ റെയില്‍ നടപ്പിലാക്കുക തന്നെ ചെയ്യും. 39 ട്രെയിന്‍ തിരുവനന്തപുരത്തു നിന്ന് കാസര്‍ഗോട്ടേക്ക്. 39 ട്രെയിന്‍ കാസര്‍ഗോട്ടുനിന്ന് തിരുവനന്തപുരത്തേക്ക്. ഒരു ട്രെയിനിനും ടിക്കറ്റൊന്നും ബുക്ക് ചെയ്യേണ്ട കാര്യമില്ല. നേരെ കണ്ണൂര് നില്‍ക്കുക. ഇപ്പോ ട്രെയിന്‍ വന്നോ? ആഹ് ഇപ്പോ പോയി. ഇനി എത്ര നേരം വേണം? ഇരുപത് മിനിറ്റ് കഴിഞ്ഞാല്‍ അടുത്ത ട്രെയിന്‍ വരും. പാച്ചേനിയില്‍നിന്ന് കണ്ണൂരേക്ക് ബസ് കിട്ടാന്‍ മുപ്പത് മിനിറ്റ് നില്‍ക്കണം. ഇത് അത്ര വേണ്ട. പത്ത് മിനിറ്റ് മുന്‍പ് ട്രെയിന്‍ പോയി. അപ്പോ ഇനി പത്തുമിനിറ്റ് ഇരുന്നാല്‍ മതി. അപ്പോള്‍ തന്നെ ടിക്കറ്റെടുക്കാം. കയറാം'- എംവി ഗോവിന്ദന്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കാസര്‍ഗോട്ടു നിന്ന് തിരുവനന്തപുരത്തേക്ക് എത്ര മണിക്കൂര്‍ വേണമെന്ന് അറിയുമോ? കെ റെയില്‍ വന്നാല്‍  മൂന്ന് മണിക്കൂര്‍ 54 മിനിറ്റ് മതി. പണ്ടൊക്കെ കൊച്ചിക്ക് പോവുക എന്നത് വലിയ പണിയാണ്. ഇനി കണ്ണൂരില്‍ നിന്ന് ഒന്നര മണിക്കൂര്‍ കൊണ്ട് കൊച്ചിയെത്തും. കണ്ണൂര് നിന്ന് ചായ കുടിച്ച് പോകാം. കൊച്ചിയില്‍ നിന്ന് ഭക്ഷണവും കഴിച്ച് മടങ്ങിവരാം. വൈകുന്നേരം വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കാം'- എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 17 hours ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 1 day ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 2 days ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 3 days ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 4 days ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More