മൂന്ന് സംസ്ഥാനങ്ങളിലെ ആദ്യഘട്ട സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്‌

ഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മൂന്ന് സംസ്ഥാനങ്ങളിലെ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്. മധ്യപ്രദേശ്, തെലങ്കാന, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ത്ഥിപ്പട്ടികയാണ് പുറത്തുവിട്ടത്. മധ്യപ്രദേശില്‍ ആദ്യഘട്ട പട്ടികയില്‍ 144 പേര്‍ ഇടംനേടിയപ്പോള്‍ തെലങ്കാനയില്‍ നിന്ന് 55 പേരും ഛത്തീസ്ഗഢില്‍ നിന്ന് 30 പേരുമാണ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടംനേടിയത്. മധ്യപ്രദേശിലെ ചിന്ദ്വാര മണ്ഡലത്തില്‍ നിന്നുമാണ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥ് ജനവിധി തേടുക. ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേല്‍ പഠാനില്‍ നിന്നും മത്സരിക്കും. തെലങ്കാന പിസിസി അധ്യക്ഷന്‍ രേവന്ത് റെഡ്ഡി കൊടങ്കലില്‍ നിന്നാണ് മത്സരിക്കുക. രാജസ്ഥാനിലും മിസോറാമിലുമുള്‍പ്പെടെ അവശേഷിക്കുന്ന സീറ്റുകളില്‍ ഉടന്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.

ബിജെപി അഞ്ച് സംസ്ഥാനങ്ങളിലേക്കും വിവിധ ഘട്ടങ്ങളിലായി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിപ്പട്ടിക വൈകുന്നത് വിമര്‍ശനത്തിനിടയാക്കിയിരുന്നു. എന്നാല്‍ അതൃപ്തി ഒഴിവാക്കി കുറ്റമറ്റ രീതിയില്‍ സ്ഥാനാര്‍ത്ഥിപ്പട്ടിക തയ്യാറാക്കുന്നതിനാലാണ് സമയമെടുത്തത് എന്നാണ് കോണ്‍ഗ്രസിന്റെ വിശദീകരണം. രാജസ്ഥാനില്‍ സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച അതൃപ്തി പരിഹരിക്കാനുളള ശ്രമങ്ങള്‍ നടന്നുവരികയാണ്. വൈകാതെ രാജസ്ഥാനിലെ പ്രശ്‌നം പരിഹരിക്കാനാവുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, നവംബര്‍ ഏഴ് മുതല്‍ മുപ്പതുവരെയാണ് അഞ്ച് സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് നടക്കുന്നത്. മിസോറാമിലെ 40 മണ്ഡലങ്ങളില്‍ നവംബര്‍ ഏഴിന് വോട്ടെടുപ്പ് നടക്കും. ഛത്തീസ്ഗഡിലെ 90 സീറ്റുകളിലേക്ക് നവംബര്‍ ഏഴിനും പതിനേഴിനുമായി രണ്ട് ഘട്ടങ്ങളായി വോട്ടെടുപ്പ് നടക്കും. മധ്യപ്രദേശിലെ 230 മണ്ഡലങ്ങളിലേക്കുളള വോട്ടെടുപ്പ് നവംബര്‍ പതിനേഴിനും രാജസ്ഥാനിലെ 200 മണ്ഡലങ്ങളിലേക്കുളള വോട്ടെടുപ്പ് നവംബര്‍ 25-നുമാണ് നടക്കുക. തെലങ്കാനയിലെ 119 മണ്ഡലങ്ങളില്‍ നവംബര്‍ മുപ്പതിനാണ് വോട്ടെടുപ്പ്. ഡിസംബര്‍ മൂന്നിനാണ് അഞ്ച് സംസ്ഥാനങ്ങളിലെയും വോട്ടെണ്ണലും ഫലപ്രഖ്യാപനവും നടക്കുക.

Contact the author

National Desk

Recent Posts

National Desk 1 day ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 1 day ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 2 days ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 2 days ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 2 days ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 3 days ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More