വിജിലന്‍സിന് തിരിച്ചടി: കെ എം ഷാജിയുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത 47 ലക്ഷം തിരികെ നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി: മുന്‍ എംഎല്‍എയും മുസ്ലീം ലീഗ് നേതാവുമായ കെ എം ഷാജിക്കെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ വിജിലന്‍സിന് തിരിച്ചടി. കെ എം ഷാജിയില്‍ നിന്ന് പിടിച്ചെടുത്ത 47,35000 രൂപ തിരികെ നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. റെയ്ഡില്‍ പിടിച്ചെടുത്ത പണം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് കെ എം ഷാജി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനായി പിരിച്ച പണമാണ് വിജിലന്‍സ് കൊണ്ടുപോയതെന്നാണ് കെ എം ഷാജിയുടെ വാദം. പണം തിരികെ നല്‍കണമെന്ന ഷാജിയുടെ ആവശ്യം നേരത്തെ കോഴിക്കോട് വിജിലന്‍സ് കോടതി തളളിയിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സിപിഎം പ്രവര്‍ത്തകന്റെ പരാതിയിലാണ് കെ എം ഷാജിക്കെതിരെ വിജിലന്‍സ് അനധികൃത സ്വത്ത് സമ്പാദനക്കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് അഴീക്കോട്ടെ വസതിയില്‍ നടത്തിയ റെയ്ഡിലാണ് 47 ലക്ഷം രൂപ പിടിച്ചെടുത്തത്. കോഴിക്കോട്ടെ ഒന്നരക്കോടി രൂപയുടെ വീട് നിര്‍മ്മിച്ചത് അനധികൃത സ്വന്ത് സമ്പാദനത്തിലൂടെയാണെന്നായിരുന്നു സിപിഎം പ്രവര്‍ത്തകന്റെ ആരോപണം. കേസിലെ തുടര്‍നടപടികള്‍ ഹൈക്കോടതി നേരത്തെ സ്‌റ്റേ ചെയ്തിരുന്നു. അതിനുപിന്നാലെയാണ് പിടിച്ചെടുത്ത പണം വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് ഷാജി കോടതിയെ സമീപിച്ചത്. ബാങ്ക് ഗ്യാരണ്ടി വച്ചുകൊണ്ട് പണം തിരികെ കൊടുക്കാനാണ് കോടതിയുടെ നിര്‍ദേശം. 

Contact the author

Web Desk

Recent Posts

Web Desk 14 hours ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 21 hours ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 1 day ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 1 day ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 2 days ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 3 days ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More