എതിരാളിയെ രാവണനെന്ന് വിളിക്കാനാണോ സനാതന ധര്‍മ്മം പഠിപ്പിക്കുന്നത്?- ബിജെപിയോട് മെഹബൂബ മുഫ്തി

ജമ്മു: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ രാവണനായി ചിത്രീകരിച്ച ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തി. ഇന്ത്യാ സഖ്യം വന്നതോടെ ബിജെപി അസ്വസ്ഥരായെന്ന് മെഹബൂബ മുഫ്തി പറഞ്ഞു. എതിരാളിയെ രാവണനെന്ന് വിളിക്കാനാണോ സനാതന ധര്‍മ്മം പഠിപ്പിക്കുന്നതെന്നും അവര്‍ ചോദിച്ചു. മാധ്യമങ്ങളോടായിരുന്നു മെഹബൂബയുടെ പ്രതികരണം. 

'ഇത് അവരുടെ അസ്വസ്ഥതയാണ് കാണിക്കുന്നത്. ഇന്ത്യാ സഖ്യം ബിജെപിയെ വല്ലാതെ അസ്വസ്ഥരാക്കുന്നുണ്ട്. ഹിന്ദു-മുസ്ലീം ഉള്‍പ്പെടെ തങ്ങളുടെ എല്ലാ തന്ത്രങ്ങളും പരാജയപ്പെട്ടെന്ന് അവര്‍ക്കറിയാം. അവര്‍ സനാതന ധര്‍മ്മത്തെക്കുറിച്ച് സംസാരിക്കുന്നു. നിങ്ങളുടെ എതിരാളിയെ രാവണന്‍ എന്ന് വിളിക്കാന്‍ സനാതന ധര്‍മ്മം നിങ്ങളെ പഠിപ്പിക്കുന്നുണ്ടോ? വിദേശത്ത് പോകുമ്പോള്‍ മുസ്ലീം പളളികള്‍ സന്ദര്‍ശിക്കുകയും മുസ്ലീം നേതാക്കളെ കാണുകയും ചെയ്യുന്നു. എന്നാല്‍ ഈ രാജ്യത്ത് അവര്‍ മുസ്ലീങ്ങളെ അടിച്ചമര്‍ത്തുന്നു. അവര്‍ ഇവിടെ ഗോഡ്‌സെ ആര്‍മി തന്നെ സൃഷ്ടിച്ചു'- മെഹബൂബ മുഫ്തി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ബിജെപി രാഹുല്‍ ഗാന്ധിയെ രാവണനായി ചിത്രീകരിച്ചത് അദ്ദേഹത്തെ കൊല്ലണമെന്ന ഉദ്ദേശമുളളതുകൊണ്ടാണെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ബിജെപിയുടെ നീചമായ ലക്ഷ്യങ്ങള്‍ വ്യക്തമാണെന്നും മുത്തശ്ശിയെയും അച്ഛനെയും പോലെ രാഹുലിനെയും കൊല്ലാന്‍ അവര്‍ ആഗ്രഹിക്കുന്നുണ്ടെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. ബിജെപിക്കും സംഘപരിവാറിനും രാഹുല്‍ ഗാന്ധിയെ ഭയമുളളതിനാലാണ് അവര്‍ അദ്ദേഹത്തെ രാവണനായി ചിത്രീകരിച്ച് ആക്രമണത്തിന് ആഹ്വാനം ചെയ്യുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു. 

നരേന്ദ്രമോദിയുടെ താരമൂല്യം ഇടിയുകയും ദേശീയ തലത്തില്‍ ബിജെപിയുടെ പ്രസക്തി മങ്ങുകയും ചെയ്ത സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധിയെ ഇല്ലാതാക്കാനുളള ശ്രമം ബിജെപി ക്യാംപ് തുടങ്ങിയതെന്നും ഇനിയും ഗാന്ധി കുടുംബത്തില്‍ നിന്ന് ഒരുതുളളി ചോര പൊടിയാന്‍ രാജ്യത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അനുവദിക്കില്ലെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. 'ഇതാ പുതുതലമുറയിലെ രാവണന്‍. ഇയാള്‍ ദുഷ്ടനാണ്. ധര്‍മ്മത്തിനും ശ്രീരാമനുമെതിരെ പ്രവര്‍ത്തിക്കുന്നയാള്‍. ഭാരതത്തെ തകര്‍ക്കുകയാണ് അയാളുടെ ലക്ഷ്യം'- എന്ന കുറിപ്പോടെയാണ് രാഹുല്‍ ഗാന്ധിയെ രാവണനാക്കിയ പോസ്റ്റര്‍ ബിജെപി പങ്കുവെച്ചത്.

Contact the author

National Desk

Recent Posts

National Desk 1 day ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 1 day ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 2 days ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 2 days ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 2 days ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 3 days ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More