എ ഐ ക്യാമറകള്‍ സ്ഥാപിച്ച ശേഷം അപകടങ്ങള്‍ കുറഞ്ഞെന്ന വാദം പച്ചക്കളളം- വി ഡി സതീശന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് എ ഐ ക്യാമറകള്‍ സ്ഥാപിച്ചതിനുശേഷം അപകടങ്ങള്‍ കുറഞ്ഞെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം പച്ചക്കളളമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. നിയമസഭയിലും പുറത്തും കളളം ആവര്‍ത്തിച്ചത് കൂടാതെ സര്‍ക്കാര്‍ ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്‌തെന്നും കളളക്കണക്ക് നല്‍കി കോടതിയെ കബളിപ്പിക്കാന്‍ ശ്രമിച്ച ഗതാഗത മന്ത്രി സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയിരിക്കുന്നതെന്നും വി ഡി സതീശന്‍ ആരോപിച്ചു. ഗതാഗത മന്ത്രി ഒരു നിമിഷം പോലും ആ സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്നും അദ്ദേഹം രാജിവെച്ച് ഒഴിയണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. 

'മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയും നട്ടാല്‍ കുരുക്കാത്ത കളളം ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. നിയമസഭാ രേഖകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം ജൂണില്‍ 3714 അപകടങ്ങളും ഈ വര്‍ഷം ജൂണില്‍ 3787 അപകടങ്ങുമുണ്ടായി. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഉണ്ടായതിനേക്കാള്‍ 254 അപകടങ്ങള്‍ ഈ വര്‍ഷം കൂടുതലുണ്ടായി. 2022 ഓഗസ്റ്റില്‍ 3366 അപകടങ്ങളും 307 അപകട മരണങ്ങളുമുണ്ടായപ്പോള്‍ ഈ വര്‍ഷം ഓഗസ്റ്റില്‍ 4006 അപകടങ്ങളും 354 അപകട മരണങ്ങളുമുണ്ടായി. ഇതാണ് വസ്തുത എന്നിരിക്കെ വ്യാജ കണക്ക് നല്‍കി കോടതിയെ കബളിപ്പിക്കുന്നത് ഗൂഢലക്ഷ്യത്തോടെയാണ്'- വി ഡി സതീശന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

എ ഐ ക്യാമറയുടെ പേരില്‍ നടത്തിയ കൊളള മറച്ചുവെയ്ക്കാനാണ് അപകടങ്ങള്‍ കുറഞ്ഞെന്ന പ്രചാരണം നടത്തുന്നതെന്നും അഴിമതിയില്‍ മുഖ്യമന്ത്രിയുടെ ബന്ധുക്കള്‍ക്ക് വ്യക്തമായ പങ്കുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ സഹിതമാണ് പ്രതിപക്ഷം ആരോപണമുന്നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. മറുപടി നല്‍കാന്‍ മുഖ്യമന്ത്രിയോ സര്‍ക്കാരോ തയാറാവാതിരുന്നതിനാലാണ് പ്രതിപക്ഷം കോടതിയെ സമീപിച്ചതെന്നും കേസിനെ ദുര്‍ബലപ്പെടുത്താനാണ് സര്‍ക്കാര്‍ വ്യാജ കണക്കുകള്‍ നിര്‍മ്മിച്ചതെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 14 hours ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 21 hours ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 1 day ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 1 day ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 2 days ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 3 days ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More