ഏഷ്യയിലെ മികച്ച നടന്‍; സെപ്റ്റിമിയസ് പുരസ്‌കാരം സ്വന്തമാക്കി ടൊവിനോ തോമസ്

മികച്ച നടനുളള രാജ്യാന്തര പുരസ്‌കാരത്തിന് അര്‍ഹനായി നടന്‍ ടൊവിനോ തോമസ്. നെതര്‍ലാന്‍ഡ്‌സിലെ ആംസ്റ്റര്‍ഡാമില്‍ നിന്നുളള സെപ്റ്റിമിയസ് അവാര്‍ഡാണ് നടന് ലഭിച്ചിരിക്കുന്നത്. പ്രളയം പ്രമേയമാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത 2018 എവരിവണ്‍ ഈസ് എ ഹീറോ എന്ന ചിത്രത്തിലെ അഭിനയമാണ് ഏഷ്യയിലെ മികച്ച നടന്‍ വിഭാഗത്തില്‍ അവാര്‍ഡിന് ടൊവിനോയെ അര്‍ഹനാക്കിയത്. തെന്നിന്ത്യയില്‍ നിന്ന് ഈ പുരസ്‌കാരം ലഭിക്കുന്ന ആദ്യ നടനാണ് ടൊവിനോ. ഇന്ത്യയില്‍ നിന്നുളള നടനും യൂട്യൂബറുമായ ഭുവന്‍ ബാമും മികച്ച ഏഷ്യന്‍ നടനുളള നോമിനേഷനില്‍ ടൊവിനോയ്‌ക്കൊപ്പം ഇടംപിടിച്ചിരുന്നു. 

'ഒരിക്കലും വീഴാതിരിക്കുന്നതിലല്ല, ഓരോ തവണ വീഴുമ്പോഴും ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതിലാണ് നമ്മുടെ മഹത്വം. 2018-ല്‍ അപ്രതീക്ഷിതമായി എത്തിയ പ്രളയം നമ്മുടെ വാതിലുകളില്‍ മുട്ടിയപ്പോള്‍ കേരളം വീഴാന്‍ തുടങ്ങിയതാണ്. എന്നാല്‍ പിന്നീട് ലോകം കണ്ടത് കേരളീയര്‍ എന്താണെന്നാണ്. എന്നെ മികച്ച ഏഷ്യന്‍ നടനായി തെരഞ്ഞെടുത്തതിന് സെപ്റ്റിമിയസ് അവാര്‍ഡ്‌സിന് നന്ദി. ഈ പുരസ്‌കാരം എന്നും എന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കും. 2018 എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ഈ നേട്ടം എന്നതാണ് പുരസ്‌കാരത്തെ പ്രത്യേകതയുളളതാക്കുന്നത്. ഈ പുരസ്‌കാരം കേരളത്തിനുളളതാണ്'- ടൊവിനോ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നെതര്‍ലാന്‍ഡിലെ ആംസ്റ്റര്‍ഡാമില്‍ എല്ലാ വര്‍ഷവും നടക്കുന്ന രാജ്യാന്തര പുരസ്‌കാര ചടങ്ങാണ് സെപ്റ്റിമിയസ് അവാര്‍ഡ്. മികച്ച നടന്‍, നടി, സിനിമ എന്നീ വിഭാഗങ്ങളില്‍ ഓരോ ഭൂഖണ്ഡങ്ങളില്‍ നിന്നും പ്രത്യേകം വിജയികളെ കണ്ടെത്തുന്ന പുരസ്‌കാരമാണ് സെപ്റ്റിമിയസ്. ഇറാഖി നടന്‍ വസിം ദിയ, ഇറാനിയന്‍ നടന്‍ മൊഹ്‌സെന്‍ തനബന്ദേ, ഇന്തോനേഷ്യന്‍ നടന്‍ റിയോ ദേവാന്ദോ, സിംഗപ്പൂരില്‍നിന്നുളള മാര്‍ക് ലീ, യെമെനി നടന്‍ ഖാലിദ് ഹംദാന്‍, സൊദി നടന്‍ അസീസ് ബുഹൈസ് എന്നിവരെ പിന്തളളിയാണ് ടൊവിനോ പുരസ്‌കാരം സ്വന്തമാക്കിയത്.

Contact the author

Web Desk

Recent Posts

Web Desk 6 hours ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 1 day ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 1 day ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 2 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 3 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 4 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More