ദേവസ്വം മന്ത്രിക്കെതിരായ ജാതിവിവേചനം; എസ് സി- എസ് ടി കമ്മീഷന്‍ കേസെടുത്തു

കണ്ണൂര്‍:  ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനെതിരെ ജാതി വിവേചനം നടത്തിയ ക്ഷേത്രത്തിലെ പൂജാരിമാര്‍ക്കെതിരെ കേസെടുത്തു. എസ് സി- എസ് ടി കമ്മീഷനാണ് കേസെടുത്തത്. കണ്ണൂര്‍ പയ്യന്നൂരിലുളള നമ്പ്യാത്രകൊവ്വല്‍ ശിവക്ഷേത്രത്തില്‍ ഈ വര്‍ഷം ജനുവരിയില്‍ നടപ്പന്തല്‍ ഉദ്ഘാടനത്തിനിടെയാണ് മന്ത്രിക്ക് ജാതിവിവേചനം നേരിടേണ്ടിവന്നത്. കഴിഞ്ഞ ദിവസം കോട്ടയത്ത് നടന്ന ഒരു പരിപാടിക്കിടെ മന്ത്രി ഇക്കാര്യം തുറന്നുപറഞ്ഞിരുന്നു. അതിനുപിന്നാലെയാണ് ക്ഷേത്രത്തിലെ പൂജാരിമാര്‍ക്കെതിരെ എസ് സി- എസ് ടി കമ്മീഷന്‍ കേസെടുത്തത്. 

ക്ഷേത്രത്തില്‍ ഉദ്ഘാടനത്തിനുപോയപ്പോള്‍ പൂജാരിമാര്‍ ആദ്യം വിളക്കു കത്തിച്ചശേഷം അത് തനിക്ക് കൈമാറാതെ നിലത്തുവെച്ചുവെന്നും അതേ വേദിയില്‍ വെച്ചുതന്നെ അതിനെതിരെ പ്രതികരിച്ചുവെന്നുമാണ് മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ജാതി വ്യവസ്ഥയുടെ ദുരന്തത്തില്‍നിന്ന് കേരളം ഏറെ മുന്നോട്ടുപോയെങ്കിലും ഇപ്പോഴും ചിലരുടെ മനസില്‍ ജാതി ചിന്തയുണ്ടെന്ന് മന്ത്രി പറഞ്ഞു. 'ജാതി ചിന്ത മനസില്‍ പിടിച്ച കറയാണ്. വസ്ത്രത്തില്‍ പിടിച്ച കറപോലെ എളുപ്പം മാറ്റാനാകില്ല. ചന്ദ്രയാന്‍ വിക്ഷേപിച്ചതിനേക്കാള്‍ വലിയ ബുദ്ധിമുട്ടാണ് ജാതിവ്യവസ്ഥയുണ്ടാക്കിയവര്‍ നടത്തിയത്. നൂറ്റാണ്ടുകള്‍ മുന്‍പുണ്ടാക്കിയ ജാതിവ്യവസ്ഥ ഇപ്പോഴും ചിലരുടെ മനസില്‍ കിടക്കുന്നുവെങ്കില്‍ അതിലെ ബുദ്ധി ചെറുതല്ല'- മന്ത്രി പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം സംഭവത്തില്‍ വിശദീകരണവുമായി അഖില കേരളാ തന്ത്രി സമാജം രംഗത്തെത്തി. ശുദ്ധാശുദ്ധങ്ങള്‍ പാലിക്കുന്നത് അയിത്തമായി തെറ്റിദ്ധരിക്കരുതെന്നും ശുദ്ധി പാലിക്കുന്നത് ജാതി തിരിച്ചുളള വിവേചനമല്ലെന്നും തന്ത്രി സമാജം വ്യക്തമാക്കി. 'മന്ത്രി തെറ്റിദ്ധരിച്ചതാണ്. പൂജാരി ദേവപൂജ കഴിയുന്നതുവരെ ആരെയും സ്പര്‍ശിക്കാറില്ല. ഇതില്‍ ബ്രാഹ്‌മണ- അബ്രാഹ്‌മണ ഭേദമില്ല. മാസങ്ങള്‍ക്കുശേഷമുളള വിവാദത്തില്‍ ദുഷ്‌ലാക്ക് സംശയിക്കുന്നു' എന്നും തന്ത്രി സമാജം പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

Contact the author

Web Desk

Recent Posts

Web Desk 14 hours ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 22 hours ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 1 day ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 1 day ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 3 days ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 3 days ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More