ജനവിധി അംഗീകരിക്കുന്നു; ഫലം സര്‍ക്കാരിന്റെ വിലയിരുത്തലല്ല - എം വി ഗോവിന്ദന്‍

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ജനവിധി അംഗീകരിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. യുഡിഎഫിന്‍റെ വിജയത്തിന് പിന്നില്‍ സഹതാപ തരംഗമുണ്ട്. എന്നാല്‍ എല്‍ഡിഎഫിന്‍റെ അടിത്തറയില്‍ കാര്യമായ മാറ്റം സംഭവിച്ചിട്ടില്ല. ഭരണവിരുദ്ധ വികാരം ഉണ്ടായോ എന്ന കാര്യം പരിശോധിച്ചു പറയാം എന്നും അദ്ദേഹം പറഞ്ഞു. പുതുപ്പള്ളിയിലെ ഇടത് സ്ഥാനാര്‍ഥിയുടെ തോല്‍വിക്ക് പിന്നാലെ എകെജി സെന്‍ററില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫലം സര്‍ക്കാരിന്റെ വിലയിരുത്തലായി കാണാനാകില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ മരണാനന്തര ചടങ്ങ് പോലും പ്രചരണത്തിന് ഇടയിലാണ് നടന്നത്.മെഴുകുതിരി കത്തിച്ചു കൊണ്ടുള്ള യാത്ര പോലും തെരഞ്ഞെടുപ്പിനിടെ സംഘടിപ്പിക്കപ്പെട്ടു. ജനങ്ങളുടെ ഭാഗത്ത് നിന്ന് നല്ല രീതിയിൽ സഹതാപം ഉണ്ടാകാന്‍ ഇത് ഇടയാക്കി. അതിനിടെ ബിജെപി വോട്ട് യുഡിഎഫിന് അനുകൂലമാവുകയും ചെയ്തു എന്നും സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

അതേസമയം, 2011ലെ തിരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടി നേടിയ 33,255 വോട്ട് എന്ന ഭൂരിപക്ഷം മറികടന്നാണ് ചാണ്ടി ഉമ്മൻ പുതുപ്പളളിയില്‍ വിജയം നേടിയത്. 37719 വോട്ടാണ് യുഡിഎഫ് സ്ഥാനാര്‍ഥിയുടെ ഭൂരിപക്ഷം.  80144 വോട്ട് ചാണ്ടി ഉമ്മനും 42425 വോട്ട് ജെയ്ക്ക് സി തോമസിനും ലഭിച്ചപ്പോള്‍ ബിജെപി സ്ഥാനാര്‍ഥി ലിജിന്‍ ലാല്‍  6558 വോട്ട് എന്ന പരിതാപകരമായ നിലയിലേക്ക് കൂപ്പുകുത്തി.

Contact the author

Web Desk

Recent Posts

Web Desk 14 hours ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 1 day ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 1 day ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 2 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 3 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 4 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More