കോട്ടയം: ഉമ്മന്‍ചാണ്ടി 53 വര്‍ഷം ഭരിച്ചിട്ടും പുതുപ്പളളി പാര്‍ട്ടി ഗ്രാമമായില്ലെന്ന് നടന് രമേശ് പിഷാരടി. മറ്റാരെങ്കിലുമായിരുന്നെങ്കില് അവിടെ പാര്‍ട്ടി പൊലീസ് സ്റ്റേഷനും പാര്‍ട്ടി കോടതിയും ഉണ്ടായേനെ എന്നും കോണ്‍ഗ്രസ് ഭരിച്ചതുകൊണ്ടാണ് ഇവിടെ നമുക്ക് സ്വതന്ത്ര്യമായി രാഷ്ട്രീയ വീക്ഷണങ്ങള്‍ പറയാനും പ്രവര്‍ത്തിക്കാനും പറ്റുന്നതെന്നും രമേശ് പിഷാരടി പറഞ്ഞു. പുതുപ്പളളിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മനായുളള തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടന് പറഞ്ഞ വാക്കുകളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്.
'53 വര്‍ഷമാണ് ഉമ്മന്‍ചാണ്ടി പുതുപ്പളളി ഭരിച്ചത്. എന്നിട്ടും പുതുപ്പളളി കോണ്‍ഗ്രസിന്റെ പാര്‍ട്ടി ഗ്രാമമല്ല. ഇവിടെ എല്ലാ സ്വാതന്ത്ര്യത്തോടും അവകാശത്തോടും കൂടി എല്ലാവര്ക്കും പറയാനും പ്രവര്‍ത്തിക്കാനുമുളള അവകാശമുണ്ട്. ഇവിടെ മറ്റാരെങ്കിലുമായിരുന്നു ഭരിച്ചതെങ്കില്‍ പാര്‍ട്ടി പൊലീസ് സ്റ്റേഷനും പാര്‍ട്ടി കോടതിയും പാര്‍ട്ടി തീരുമാനങ്ങളുമെല്ലാം ഉണ്ടാകുമായിരുന്നു. ഇന്ന് അതില്ലാതെ നമുക്ക് നമ്മുടേതായ രാഷ്ട്രീയ വീക്ഷണങ്ങള്‍ പറയാനും പ്രവര്‍ത്തിക്കാനും പറ്റുന്നത് ഈ പാര്‍ട്ടി ഇവിടെ ഇത്രനാള്‍ ഭരിച്ചതുകൊണ്ടാണ്. അത് അങ്ങനെ തന്നെ തുടരേണ്ടത് ഈ നാടിന്റെ ഏറ്റവും വലിയ ആവശ്യങ്ങളിലൊന്നാണ്'- രമേശ് പിഷാടരി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക .
ചാണ്ടി ഉമ്മന്‍ ഉമ്മന്‍ചാണ്ടിയെ അനുകരിക്കുകയാണ് എന്ന ആരോപണത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. 'ചാണ്ടി ഉമ്മന്‍ ഉമ്മന്‍ചാണ്ടിയെ അനുകരിക്കുകയാണെന്നും മുടിയൊക്കെ അങ്ങനെ തന്നെയിരിക്കുന്നുവെന്നും ഒരാള്‍ എന്നോട് പറഞ്ഞു. ഞാനൊക്കെയാണെങ്കില്‍ അനുകരിക്കുകയാണെന്ന് പറയാം. ഇത് അനുകരണം എന്താണ് പൈതൃകം എന്താണെന്ന് കണ്ടാല്‍ മനസിലാകാത്തവരോട് എന്ത് പറയാനാണ്. ഉമ്മന്‍ചാണ്ടി സാറിന്റെ മകന് അതുപോലെ അല്ലേ ഇരിക്കുക. അതില്‍ എന്ത് അനുകരണമാണ് ഉളളത്' -രമേശ് പിഷാരടി പറഞ്ഞു.