ജനങ്ങള്‍ സഹകരിച്ചാല്‍ വൈദ്യുതി നിയന്ത്രണത്തിന്റെ ആവശ്യമുണ്ടാകില്ല- മന്ത്രി കെ കൃഷ്ണന്‍കുട്ടി

തിരുവനന്തപുരം: ജനങ്ങള്‍ സഹകരിച്ചാല്‍ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന്റെ ആവശ്യമുണ്ടാകില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. വീട്ടില്‍ പത്ത് ലൈറ്റുളളവര്‍ രണ്ട് ലൈറ്റെങ്കിലും അണച്ച് സഹകരിച്ചാല്‍ പ്രശ്‌നം പരിഹരിക്കാനാവുമെന്നും വൈകുന്നേരങ്ങളില്‍ ഗ്രൈന്‍ഡറും വാഷിംഗ് മെഷീനും ഉപയോഗിക്കാതിരുന്നാല്‍ മതിയെന്നും മന്ത്രി പറഞ്ഞു. നിലവില്‍ ലോഡ് ഷെഡ്ഡിംഗോ പവര്‍ കട്ടോ ഏര്‍പ്പെടുത്തുന്ന കാര്യം ആലോചനയിലില്ലെന്നും എല്ലാവരോടും വൈദ്യുതി നിയന്ത്രണത്തിനായി അഭ്യര്‍ത്ഥിക്കുകയാണെന്നും കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. 

'രാത്രി സമയത്ത് വൈദ്യുതി ഉപയോഗം കുറച്ച് എല്ലാവരും സഹകരിക്കണം. വൈകുന്നേരത്ത് വാഷിംഗ് മെഷീനും ഗ്രൈന്‍ഡറുമൊക്കെ ഉപയോഗിക്കാതിരുന്നാല്‍ തന്നെ വലിയ മാറ്റമുണ്ടാകും. വീടുകളില്‍ പത്ത് ലൈറ്റുളളവര്‍ രണ്ട് ലൈറ്റെങ്കിലും ഓഫ് ചെയ്ത് സഹകരിച്ചാല്‍ പ്രശ്‌നം തീര്‍ക്കാവുന്നതേയുളളു. നിയന്ത്രണങ്ങളില്ലാതെ മുന്നോട്ടുപോയാല്‍ എന്തുചെയ്യാനാവും? അതിനിടയില്‍ മഴ പെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്'- മന്ത്രി പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

സംസ്ഥാനത്ത് മൊത്തം വൈദ്യുതി ലഭ്യതയില്‍ കുറവ് നേരിടുന്നതിനാല്‍ നിയന്ത്രണമേര്‍പ്പെടുത്തേണ്ട സാഹചര്യമാണ് ഇപ്പോഴുളളതെന്ന് കെഎസ്ഇബി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നിയന്ത്രണം ഒഴിവാക്കുന്നതിനായി വൈകുന്നേരം ആറുമണി മുതല്‍ പതിനൊന്ന് മണിവരെ അത്യാവശ്യമില്ലാതെ വൈദ്യുതി ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും കെഎസ്ഇബി അഭ്യര്‍ത്ഥിച്ചിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 6 hours ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 1 day ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 2 days ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 2 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 3 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 4 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More