ജമ്മു കശ്മീരില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ തയ്യാര്‍: കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ജമ്മു കശ്മീരില്‍ എപ്പോൾ വേണമെങ്കിലും തെരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. വോട്ടർപട്ടിക പുതുക്കൽ നടന്നുകൊണ്ടിരിക്കുകയായിരുന്നു. അത് ഏതാണ്ട് പൂര്‍ത്തിയായി. ബാക്കി ഭാഗം ഉടന്‍ പൂര്‍ത്തിയാക്കുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിട്ടുള്ളത്. അതിനുശേഷം എന്ന് തെരഞ്ഞെടുപ്പ് നടത്തണമെന്നും കമ്മീഷനാണ് തീരുമാനിക്കേണ്ടത്. മൂന്ന് തെരഞ്ഞെടുപ്പുകളാണ് ഇനി നടക്കാനിരിക്കുന്നത്. അതില്‍, ജില്ലാ വികസന കൗൺസിൽ തെരഞ്ഞെടുപ്പ് ഇതിനകം നടന്നു കഴിഞ്ഞു. ലേയിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞു. കാർഗിൽ ഹിൽ ഡെവലപ്‌മെന്റ് കൗൺസിൽ തെരഞ്ഞെടുപ്പ് ഈ മാസം അവസാനത്തോടെ നടക്കും. പിന്നാലെ മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും നടത്തും എന്ന് കേന്ദ്ര സര്‍ക്കാറിനുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയെ അറിയിച്ചു. 

എന്നാല്‍, ജമ്മു കശ്മീരിന് സംസ്ഥാന പദവി എന്ന് തിരികെ നല്‍കുമെന്ന കാര്യത്തില്‍ ഇപ്പോള്‍ ഒരു തീരുമാനം പറയാനാകില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. നിലവിലെ ക്രമീകരണം അവസാനിപ്പിക്കേണ്ടതുണ്ടെന്നും കശ്മീരിൽ ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിനുള്ള സമയക്രമം വ്യക്തമാക്കണമെന്നും ചൊവ്വാഴ്ച ഹർജികൾ പരിഗണിക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടിരുന്നു. 

Contact the author

National Desk

Recent Posts

National Desk 2 days ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 2 days ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 2 days ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 2 days ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 3 days ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 3 days ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More