ലോക ഗുസ്തി ഫെഡറേഷനില്‍നിന്ന് ഇന്ത്യയെ സസ്‌പെന്‍ഡ് ചെയ്തു

ഡല്‍ഹി: ലോക ഗുസ്തി ഫെഡറേഷനില്‍നിന്ന് ഇന്ത്യന്‍ ഗുസ്തി ഫെഡറേഷനെ (ഡബ്ല്യു എഫ് ഐ) സസ്‌പെന്‍ഡ് ചെയ്തു. ഏറെ കാലമായി തുടരുന്ന വിവാദങ്ങള്‍ കാരണം തെരഞ്ഞെടുപ്പ് സമയത്ത് നടക്കാത്തതാണ് അംഗത്വം സസ്‌പെന്‍ഡ് ചെയ്യാന്‍ കാരണം. ഇതോടെ ഇനി ഇന്ത്യന്‍ ഗുസ്തി താരങ്ങള്‍ക്ക് ലോകവേദികളില്‍ ഇന്ത്യന്‍ പതാകയ്ക്ക് കീഴില്‍ മത്സരിക്കാനാവില്ല. അതേസമയം, സ്വതന്ത്ര്യ അത്‌ലറ്റുകളായി മത്സരിക്കാം. നിശ്ചിത സമയപരിധിക്കുളളില്‍ തെരഞ്ഞെടുപ്പ് നടത്തിയില്ലെങ്കില്‍ ഇന്ത്യന്‍ ഗുസ്തി ഫെഡറേഷനെ സസ്‌പെന്‍ഷ് ചെയ്യുമെന്ന് യുണൈറ്റഡ് വേള്‍ഡ് റസലിംഗ് (യുഡബ്ല്യുഡബ്ല്യു) ഏപ്രില്‍ 28-ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെതിരെ ഗുസ്തി താരങ്ങള്‍ നടത്തിയ ലൈംഗികാരോപണങ്ങളും തുടര്‍ന്നുണ്ടായ സമരവുമാണ് തെരഞ്ഞെടുപ്പ് നീളാന്‍ കാരണമായത്. ഏപ്രിലില്‍ ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേഷന്‍ ഗുസ്തി ഫെഡറേഷന്റെ കാര്യങ്ങള്‍ നിയന്ത്രിക്കാനായി ഒരു അഡ്‌ഹോക് കമ്മിറ്റിയെ നിയോഗിച്ചിരുന്നു. 45 ദിവസത്തിനുളളില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ സംസ്ഥാന അസോസിയേഷനുകള്‍ പരാതിയുമായി കോടതിയെ സമീപിച്ചതോടെ തെരഞ്ഞെടുപ്പ് നീളുകയായിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മൂന്നുതവണയാണ് ഗുസ്തി ഫെഡറേഷന്‍ തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്. ജൂലൈ നാലിന് എക്‌സിക്യൂട്ടീവ് കമ്മിറ്റി തെരഞ്ഞെടുപ്പ് നടത്താനായിരുന്നു ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേഷന്‍ ആദ്യം തീരുമാനിച്ചിരുന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്ത് സംസ്ഥാന യൂണിറ്റുകളില്‍നിന്ന് പരാതി ഉയര്‍ന്നതോടെ തെരഞ്ഞെടുപ്പ് ജൂലൈ പതിനൊന്നിലേക്ക് മാറ്റി. പിന്നീട് ഡബ്ല്യു എഫ് ഐ അംഗത്വം നിഷേധിക്കപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി അസം ഗുസ്തി അസോസിയേഷന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയും കോടതി തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്യുകയുമായിരുന്നു. ജൂണ്‍ 17-ന് തെരഞ്ഞെടുപ്പ് നടത്താന്‍ നല്‍കിയ സമയപരിധി അവസാനിച്ചു. അംഗത്വം സസ്‌പെന്‍ഡ് ചെയ്തതോടെ സെപ്റ്റംബര്‍ പതിനാറിന് ആരംഭിക്കുന്ന ഒളിംപിക് യോഗ്യതാ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് ന്യൂട്രല്‍ അത്‌ലറ്റുകളായി മത്സരിക്കേണ്ടിവരും.

Contact the author

National Desk

Recent Posts

National Desk 5 hours ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 6 hours ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 23 hours ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 1 day ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 1 day ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More