മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയുടെ മരണത്തിനുകാരണം കോണ്‍ഗ്രസും അദ്ദേഹത്തിന്റെ കുടുംബവുമാണെന്ന് ഉടുമ്പഞ്ചോല എംഎല്‍എ എംഎം മണി. കോണ്‍ഗ്രസും ഉമ്മന്‍ചാണ്ടിയുടെ കുടുംബവും വേണ്ട രീതിയില്‍ ചികിത്സിച്ചിരുന്നെങ്കില്‍ അദ്ദേഹം അകാലത്തില്‍ നമ്മെ വിട്ടുപോകില്ലായിരുന്നെന്ന് എംഎം മണി പറഞ്ഞു. പുതുപ്പളളിയില്‍ എല്‍ഡിഎഫിന് അനുകൂലമായ സാഹചര്യമാണെന്നും ഇവിടെ സഹതാപ തരംഗമുണ്ടാകില്ലെന്നും അദ്ദേഹം മീഡിയാ വണ്ണിനോട് പറഞ്ഞു.
എംഎം മണി പറഞ്ഞത്:
പുതുപ്പളളിയില്‍ ഞങ്ങള്‍ ജയിക്കും. എല്‍ഡിഎഫിന് അനുകൂലമായ സാഹചര്യമാണ് മണ്ഡലത്തിലേത്. ഉമ്മന്‍ചാണ്ടി ദീര്‍ഘകാലം ഇവിടെ എംഎല്‍എയും മുഖ്യമന്ത്രിയുമൊക്കെ ആയിരുന്നെങ്കിലും അതിനനുസരിച്ച് ഇവിടെ വികസന പ്രവര്‍ത്തനങ്ങളുണ്ടായിട്ടില്ല. ഇതിലൊക്കെ എത്രയോ മെച്ചമാണ് ഞങ്ങളുടെ മണ്ഡലങ്ങള്‍. സഹതാപ തരംഗമൊക്കെ ഉണ്ടാവേണ്ടത് പുളളിയുടെ വീട്ടിലാണ്. ബന്ധുജനങ്ങള്‍ക്കിടയില്‍. അതില്‍ നാട്ടുകാര്‍ക്കെന്ത് പ്രശ്നം. വന്നവന് വന്നു. പോയവന് പോയി. അദ്ദേഹത്തിന്റെ വീട്ടുകാര്‍ക്ക് വിഷമമുണ്ടാവും. പക്ഷെ ഇവിടെ സഹതാപ തരംഗമുണ്ടാകേണ്ട കാര്യമില്ല. കോണ്‍ഗ്രസിന്റെ നേതാക്കന്മാരും ഉമ്മന്‍ചാണ്ടിയുടെ കുടുംബവും അദ്ദേഹത്തെ വേണ്ട രീതിയില്‍ ചികിത്സിച്ചിരുന്നെങ്കില്‍ അദ്ദേഹം നമ്മെ വിട്ടുപിരിയില്ലായിരുന്നു. അദ്ദേഹത്തിന്റെ മരണത്തില്‍ കോണ്‍ഗ്രസിനും ഉത്തരവാദിത്തമുണ്ട്.
എനിക്ക് രോഗം വരുമ്പോള്‍ എന്റെ ഭാര്യയും മക്കളും ചുറ്റും ഇരുന്ന് പ്രാര്‍ത്ഥിക്കുകയാണെന്ന് കരുതുക. എന്റെ പാര്‍ട്ടിക്കാരായ ആളുകള്‍ അത് കാണുമ്പോള്‍ എന്നെ കൊണ്ടുപോയി എനിക്ക് ചികിത്സ നല്‍കുകയാണ് ചെയ്യേണ്ടത്. രോഗം വന്നാല്‍ പ്രാര്‍ത്ഥിച്ചാല്‍ പോകുമോ? രോഗം വന്നാല്‍ അത് ചികിത്സിക്കണം. കോണ്‍ഗ്രസ് നേതൃത്വവും ശ്രദ്ധിച്ചില്ല. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും ശ്രദ്ധിച്ചില്ല. അതുകൊണ്ട് അകാലത്തില്‍ അദ്ദേഹം വിട്ടുപിരിയുകയായിരുന്നു. അദ്ദേഹത്തിന്റെ മരണത്തിന് ഉത്തരവാദികള്‍ കോണ്‍ഗ്രസും കുടുംബാംഗങ്ങളുമാണ്. അദ്ദേഹത്തിന് മതിയായ ചികിത്സ ലഭിച്ചിരുന്നുവെങ്കില്‍ ഇന്ന് ഇവിടൊരു ഉപതെരഞ്ഞെടുപ്പ് വേണ്ടിവരില്ലായിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക