വീണ ജിഎസ്ടി അടച്ചിട്ടുണ്ടെന്ന് തെളിയിച്ചാല്‍ രാഷ്ട്രീയപ്രവര്‍ത്തനം അവസാനിപ്പിക്കുമോ?; മാത്യു കുഴല്‍നാടനോട് എ കെ ബാലന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെതിരായ നികുതി വെട്ടിപ്പ് ആരോപണത്തില്‍ കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍നാടനെ വെല്ലുവിളിച്ച് എ കെ ബാലന്‍. വീണാ വിജയനും അവരുടെ കമ്പനിയായ എക്‌സാലോജിക്കയും ഐജിഎസ്ടി അടച്ചിട്ടുണ്ടെന്ന് തെളിയിച്ചാല്‍ മാത്യു കുഴല്‍നാടന്‍ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുമോ എന്ന് എ കെ ബാലന്‍ ചോദിച്ചു. മുഖ്യമന്ത്രിയുടെ മകളായിപ്പോയതുകൊണ്ടും ഒരു സ്ത്രീയായിപ്പോയതുകൊണ്ടുമാണ് വീണയെ വേട്ടയാടുന്നതെന്നും ഈ കേസില്‍ അവര്‍ കോടതിയുടെ മുറ്റം പോലും കാണില്ലെന്നും എ കെ ബാലന്‍ പറഞ്ഞു. 

'ഐജിഎസ്ടി കൊടുത്തിട്ടില്ലെന്ന് പറയാന്‍ എവിടെ നിന്നാണ് മാത്യുവിന് വിവരങ്ങള്‍ ലഭിച്ചത്? ഓരോ മാസവും ഐജിഎസ്ടി 18 ശതമാനം നല്‍കിയിട്ടുണ്ട്. അത്ര സുതാര്യമായാണ് വീണാ വിജയന്റെ കമ്പനി പ്രവര്‍ത്തിക്കുന്നത്. മുഹമ്മദ് റിയാസിനെതിരായ ആരോപണവും കോടതി മുറ്റം കാണില്ല. എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ ഏജന്‍സികള്‍ നോട്ടീസ് കൊടുക്കും. മാത്യു കുഴല്‍നാടന്‍ എല്ലാ ദിവസവും അനാവശ്യമായ ആരോപണങ്ങളുന്നയിക്കുകയാണ്'- എ കെ ബാലന്‍ പറഞ്ഞു. വീണ കരാര്‍ പ്രകാരമുളള സേവനങ്ങള്‍ നല്‍കിയിട്ടില്ലെന്ന് മാത്യു കുഴല്‍നാടന് എങ്ങനെയാണ് പറയാന്‍ സാധിക്കുകയെന്നും അദ്ദേഹം ചോദിച്ചു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സര്‍ക്കാരിന്റെ ഭാഗവാക്കല്ലാത്തവരെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുകയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. എല്‍ഡിഎഫ് വീണ്ടും അധികാരത്തിലെത്തിയത് ചിലര്‍ക്ക് ദഹിച്ചിട്ടില്ലെന്നും അതിന് മരുന്ന് കഴിക്കുകയോ വ്യായാമം ചെയ്യുകയോ ആണ് വേണ്ടെതന്നും മുഹമ്മദ് റിയാസ് പറഞ്ഞു. മിണ്ടാതിരുന്നാല്‍ ഉത്തരംമുട്ടിയെന്നും മുന്നോട്ടുനടന്നാല്‍ മാധ്യമങ്ങളെ ആക്രമിച്ചുവെന്നും പിന്നോട്ടുനടന്നാല്‍ പിന്തിരിഞ്ഞോടിയെന്നുമാണ് മാധ്യമങ്ങള്‍ വാര്‍ത്ത കൊടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 8 hours ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 1 day ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 2 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 2 days ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 3 days ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 3 days ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More