സഖാക്കളെ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അടുത്ത തവണ അധികാരത്തില്‍ വരാതിരിക്കാന്‍ പ്രാര്‍ത്ഥിക്കൂ- സച്ചിതാനന്ദന്‍

സഖാക്കള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അടുത്ത തവണ അധികാരത്തില്‍ വരാതിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്ന് കവി സച്ചിതാനന്ദന്‍. രണ്ടുതവണ അധികാരം ലഭിക്കുന്നത് ഒരു പാര്‍ട്ടിയെ അഹങ്കാരിയാക്കുമെന്നും മൂന്നാം തവണ കിട്ടുന്ന അധികാരം അതിനെ നശിപ്പിക്കുമെന്നും സച്ചിതാനന്ദന്‍ പറഞ്ഞു. ഗ്രോ വാസുവിന്റെ അറസ്റ്റ് ഇടതുസര്‍ക്കാര്‍ ചെയ്യാന്‍ പാടില്ലാത്ത ഒന്നായിരുന്നെന്നും ഒരു കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ചെയ്യേണ്ട ഒന്നായിരുന്നില്ല അതെന്നും സച്ചിതാനന്ദന്‍ പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 

'ഗ്രോ വാസുവിന്റെ അറസ്റ്റ് ഞാന്‍ ഗൗരവത്തോടെയാണ് കാണുന്നത്. ഒരു കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ചെയ്യേണ്ട ഒന്നല്ല അത്. തെറ്റുകള്‍ സംഭവിച്ചിട്ടുണ്ട്. എന്നിരുന്നാലും കേരളത്തില്‍ ഒരു തിരുത്തല്‍ ശക്തിയുണ്ട്. പശ്ചിമബംഗാളില്‍ നാം കണ്ടതുപോലെ രണ്ട് ടേം ഒരു പാര്‍ട്ടിയെ അഹങ്കാരിയാക്കുകയും മൂന്ന് ടേം നശിപ്പിക്കുകയും ചെയ്യും. ഞാന്‍ സഖാക്കളോട് പറഞ്ഞുകൊണ്ടേയിരിക്കുന്നത് അടുത്ത തവണ നിങ്ങള്‍ അധികാരത്തില്‍ വരാതിരിക്കാന്‍ പ്രാര്‍ത്ഥിക്കുക എന്നാണ്'- സച്ചിതാനന്ദന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഗാന്ധിക്കും അംബേദ്കര്‍ക്കും മാര്‍ക്‌സിനും ഇടയില്‍ നാം ഉയര്‍ത്തിയ മതിലുകള്‍ തകര്‍ക്കേണ്ടതുണ്ടെന്നും ഗാന്ധിയില്‍ ഒരുപാട് മാര്‍ക്‌സും മാര്‍ക്‌സില്‍ ഒരുപാട് ഗാന്ധിയുമുണ്ടെന്നും സച്ചിതാനന്ദന്‍ പറഞ്ഞു. ഗാന്ധിജി 1948-ല്‍ അതിജീവിച്ചിരുന്നെങ്കില്‍ ഒരുപക്ഷെ, തന്റെ ജീവിതം മുഴുവന്‍ ജാതി ഉന്മൂലനത്തിനായി സമര്‍പ്പിക്കുമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 17 hours ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 1 day ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 1 day ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 2 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 3 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 4 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More