പുതുപ്പളളിയിലെ ഉമ്മൻചാണ്ടി വികാരം സിപിഎമ്മിനെ അസ്വസ്ഥപ്പെടുത്തുന്നു- വി ടി ബൽറാം

കോട്ടയം: പുതുപ്പളളിയിലെ ഉമ്മന്‍ചാണ്ടി വികാരം സിപിഎമ്മിനെ അസ്വസ്ഥപ്പെടുത്തുന്നുണ്ടെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബല്‍റാം. പുതുപ്പളളിയിലെ ജനങ്ങളുടെ മനസില്‍ ഉമ്മന്‍ചാണ്ടിയുണ്ട് എന്നത് മറ്റുളളവരെ അസ്വസ്ഥപ്പെടുത്തേണ്ട കാര്യമെന്താണെന്ന് വി ടി ബല്‍റാം ചോദിച്ചു. തെരഞ്ഞെടുപ്പ് കഴിഞ്ഞാലും പുതുപ്പളളിക്കാരുടെ മനസില്‍ ഉമ്മന്‍ചാണ്ടിയുണ്ടാകുമെന്നും അതിനെ സഹതാപ തരംഗമെന്ന് വിളിച്ച വിലകുറച്ചുകാണേണ്ടതില്ലെന്നും വി ടി ബല്‍റാം പറഞ്ഞു. മീഡിയാ വണ്ണിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

'സഹതാപ തരംഗം എന്ന വാക്കുതന്നെ ഉപയോഗിക്കേണ്ട യാതൊരു കാര്യവുമില്ല. പുതുപ്പളളി എന്ന നാട്ടിലെ ജനങ്ങളുടെ മനസില്‍ ഇപ്പോഴും ഉമ്മന്‍ചാണ്ടി ഉണ്ട് എന്നുളളതിന് മറ്റുളളവര്‍ അസ്വസ്ഥപ്പെടുത്തേണ്ട കാര്യമെന്താണ്?  എന്തിനാണ് അതിനെ സഹതാപ തരംഗമെന്ന് പറഞ്ഞ് വിലകുറച്ച് കാണുന്നത്? ഉമ്മന്‍ചാണ്ടിയുടെ ഓര്‍മ്മയില്‍ തന്നെയാകും എന്നും പുതുപ്പളളി നില്‍ക്കുക. ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞാലും അത് അങ്ങനെ തന്നെയായിരിക്കും. അതിനെ രാഷ്ട്രീയ എതിരാളികള്‍ വലിയ ഭയപ്പാടോടെ നോക്കിക്കാണുന്നു. ഉമ്മന്‍ചാണ്ടിയുടെ ഓര്‍മ്മകളെ തമസ്‌കരിച്ചുകളയണമെന്ന വാശി എല്‍ഡിഎഫിനുണ്ടാകുന്നത് ദൗര്‍ഭാഗ്യകരമാണ്. അത് നടക്കാന്‍ പോകുന്ന കാര്യമല്ല'-വി ടി ബല്‍റാം പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തെരഞ്ഞെടുപ്പില്‍ വികസനം തന്നെയാണ് ചര്‍ച്ച ചെയ്യപ്പെടേണ്ടതെന്നും സംസ്ഥാനത്തിന്റെ വികസനത്തെക്കുറിച്ച് സംസാരിക്കേണ്ടതും പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. 'തെരഞ്ഞെടുപ്പില്‍ വികസനം തന്നെയാണ് ചര്‍ച്ച ചെയ്യപ്പെടേണ്ടത്. വികസനത്തിന് പല മാനങ്ങളുണ്ട്. അതില്‍ സംസ്ഥാനത്തിന്റെ വികസനവും പ്രധാനമാണ്. കഴിഞ്ഞ ഏഴ് വര്‍ഷം പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്ത് നടന്ന വികസനം, അതിനുമുന്‍പ് 5 വര്‍ഷം ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് നടന്ന വികസനം. ഇതെല്ലാം ചര്‍ച്ചയാക്കപ്പെടേണ്ടതാണ്. അതിന് സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കന്മാര്‍ ആരെങ്കിലും തയാറുണ്ടോ'- വി ടി ബല്‍റാം കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 14 hours ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 22 hours ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 1 day ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 1 day ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 3 days ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 3 days ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More