ചീഫ് ജസ്റ്റിസിന്റെ പേരിലും വ്യാജപോസ്റ്റ്; സർക്കാരിനെതിരെ തെരുവിലിറങ്ങാന്‍ ആഹ്വാനം

ഏകാധിപത്യ സർക്കാരിനെതിരേ ഒറ്റക്കെട്ടായി തെരുവിലിറങ്ങണമെന്ന് ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ് അഭ്യർഥിച്ചെന്ന തരത്തിലുള്ള സാമൂഹികമാധ്യമ പോസ്റ്റുകൾ വ്യാജമാണെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസിന്‍റെ ഫോട്ടോ സഹിതമാണ് സർക്കാരിനെതിരായ പ്രതിഷേധത്തിൽ പൊതുജനങ്ങളെ രംഗത്തിറക്കാൻ പ്രേരിപ്പിക്കുന്ന പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. 

വ്യാജ പോസ്റ്റ്‌ ഇപ്രകാരമാണ്: ഇന്ത്യൻ ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാൻ ഞങ്ങൾ പരമാവധി ശ്രമിക്കുന്നുണ്ട്. എന്നാൽ നിങ്ങളുടെ സഹകരണവും ഇതിന് വളരെ പ്രധാനമാണ്. എല്ലാ ജനങ്ങളും ഒറ്റക്കെട്ടായി തെരുവിലിറങ്ങി അവരുടെ അവകാശങ്ങളെക്കുറിച്ച് സർക്കാരിനോട് ചോദിക്കണം. ഈ സ്വേച്ഛാധിപത്യ സർക്കാർ ആളുകളെ ഭയപ്പെടുത്തും, ഭീഷണിപ്പെടുത്തും, പക്ഷേ നിങ്ങൾ ഭയപ്പെടേണ്ടതില്ല. ധൈര്യം പാലിക്കുക, സർക്കാരിനോട് കണക്ക് ചോദിക്കുക. ഞാൻ നിങ്ങളോടൊപ്പമുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ചീഫ് ജസ്റ്റിസ് അത്തരം പ്രസ്താവനകൾ നടത്തിയിട്ടില്ല. അതിനായി ആരെയും ചുമതലപ്പെടുത്തിയിട്ടുമില്ലെന്ന് സുപ്രീംകോടതി അറിയിച്ചു. വ്യാജവാർത്ത പ്രചരിപ്പിച്ചതിനെതിരേ നടപടിയെടുക്കാൻ ബന്ധപ്പെട്ട അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഉചിതമായ നിയമനടപടികൾ സ്വീകരിക്കുന്നുണ്ടെന്നും സുപ്രീംകോടതി അറിയിച്ചു. 

Contact the author

National Desk

Recent Posts

National Desk 1 day ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 1 day ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 2 days ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 2 days ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 2 days ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 3 days ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More