കോട്ടയം: എല്‍ഡിഎഫ് പുതുപളളിയില്‍ രാഷ്ട്രീയ പോരാട്ടത്തിനാണ് ഒരുങ്ങുന്നതെന്ന് തെരഞ്ഞെടുപ്പ് ചുമതലയുളള മന്ത്രി വി എന്‍ വാസവന്. ഉമ്മന്‍ചാണ്ടിയുടെ അസാന്നിധ്യം തങ്ങള്‍ക്ക് അനുകൂലമാണെന്നുംം സഹതാപ തരംഗം ഇടതുപക്ഷം മറികടക്കുമെന്നും മന്ത്രി പറഞ്ഞു. മീഡിയാ വണ്ണിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുക എന്നത് മാത്രമല്ല തെരഞ്ഞെടുപ്പ് പ്രവര്‍ത്തനമെന്നും താഴേത്തട്ടു മുതല്‍ ചിട്ടയായ പ്രവര്‍ത്തനം നടത്തുന്നതിനാണ് പ്രാധാന്യമെന്നും അദ്ദേഹം വ്യക്തമാക്കി.
'സാധാരണ കോണ്‍ഗ്രസ് വളരെ വൈകിയാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുക. ഇത്തവണ നേരത്തെ പ്രതീക്ഷിച്ചതുപോലെ അവര്‍ക്ക് ഒരു സ്ഥാനാര്‍ത്ഥിയുണ്ടായി. അതിന് തെരഞ്ഞെടുപ്പില്‍ വലിയ പ്രാധാന്യമൊന്നുമില്ല. ഉമ്മന്‍ചാണ്ടിയുടെ അസാന്നിധ്യം അനുകൂലമായാണ് ഞങ്ങള്‍ കാണുന്നത്. സ്ഥാനാര്‍ത്ഥിയില്ലാത്തത് പ്രചാരണത്തെ ബാധിക്കില്ല. പുതുപ്പളളിയില്‍ ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷം ഘട്ടം ഘട്ടമായി കുറച്ചുകൊണ്ടുവരാന്‍ ഞങ്ങള്‍ക്കായി. ഇത് വിജയത്തിലെത്തിക്കാനാവുമെന്നാണ് പ്രതീക്ഷ'- വി എന്‍ വാസവന് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
സഹതാപ തരംഗം വലിയ ഭീഷണിയായി കാണുന്നില്ലെന്നും ഇതിലും വലിയ സഹതാപ തരംഗത്തെ എല്‍ഡിഎഫ് കോട്ടയത്ത് മറികടന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടതിനുശേഷം നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സുരേഷ് കുറുപ്പ് ജയിച്ചതും കെ എം മാണിയുടെ മരണശേഷം പാലയില്‍ മാണി സി കാപ്പന് ജയിച്ചതുമുള്പ്പെടെയുളള ചരിത്രം എല്‍ഡിഎഫിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.