വീണാ വിജയന് സ്വകാര്യ കമ്പനിയില്‍നിന്ന് 1.72 കോടി മാസപ്പടിയെന്ന് റിപ്പോര്‍ട്ട്; ആരോപണം നിഷേധിച്ച് സിഎംആര്‍എല്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സ്വകാര്യ കമ്പനിയില്‍നിന്ന് മാസപ്പടി ലഭിച്ചതായി രേഖകള്‍. ശശിധരന്‍ കര്‍ത്തയുടെ കമ്പനിയായ കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് (സിഎംആര്‍എല്‍) മൂന്നുവര്‍ഷത്തിനിടെ 1.72 കോടി രൂപയാണ് വീണാ വിജയന് നല്‍കിയത്. ഈ പണം നല്‍കിയത് മുഖ്യമന്ത്രിയുമായുളള ബന്ധം പരിഗണിച്ചാണെന്ന് ആദായനികുതി ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ ന്യൂഡല്‍ഹി ബെഞ്ച് പറഞ്ഞു. 

വീണാ വിജയനും എക്‌സാലോജിക് സൊല്യൂഷന്‍സ് എന്ന അവരുടെ കമ്പനിയും ഐടി, മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്‍സി, സോഫ്റ്റ് വെയര്‍ സേവനങ്ങള്‍ നല്‍കാമെന്ന് സിഎംആര്‍എലുമായി കരാറുണ്ടാക്കിയിരുന്നെന്നും സേവനങ്ങളൊന്നും നല്‍കാതെ കരാര്‍ പ്രകാരം മാസം തോറും പണം നല്‍കിയെന്നും സിഎംആര്‍എല്‍ മാനേജിംഗ് ഡയറക്ടര്‍ എസ് എന്‍ ശശിധരന്‍ കര്‍ത്ത ആദായനികുതി വകുപ്പിന് മൊഴി നല്‍കിയിട്ടുണ്ട്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, ആരോപണങ്ങള്‍ തളളി സിഎംആര്‍എല്‍ രംഗത്തെത്തി. വീണാ വിജയന് നല്‍കിയത് മാസപ്പടിയല്ലെന്നും കണ്‍സള്‍ട്ടന്‍സി ഫീസാണെന്നും സിഎംആര്‍എല്‍ ജനറല്‍ സെക്രട്ടറി അജിത് കര്‍ത്ത പറഞ്ഞു. മുഖ്യമന്ത്രിയുടെ മകളായതുകൊണ്ടല്ല കരാറുണ്ടാക്കിയതെന്നും മാധ്യങ്ങളില്‍ വരുന്ന വാര്‍ത്ത അടിസ്ഥാന രഹിതവും നിലവിലെ രാഷ്ട്രീയ വിവാദത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 2 days ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 3 days ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 3 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 4 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 5 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More