മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്നുണ്ട്, പക്ഷെ ഈ പദവി എന്നെവിട്ടുപോകുന്നില്ല- അശോക് ഗെഹ്ലോട്ട്

ജയ്പൂര്‍: താന്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും ആ പദവി തന്നെ വിട്ടുപോകുന്നില്ലെന്നും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഗ്ലോട്ട്. പദവി ഉപേക്ഷിക്കണമെന്ന് മനസ് പറയുന്നുണ്ടെന്നും ഹൈക്കമാന്‍ഡ് എന്ത് തീരുമാനമെടുത്താലും തനിക്കത് സ്വീകാര്യമാണെന്നും അശോക് ഗെഹ്ലോട്ട് പറഞ്ഞു. ഏതാനും മാസങ്ങള്‍ക്കുളളില്‍ സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അശോക് ഗെഹ്ലോട്ടിന്റെ പരാമര്‍ശം. പൊതുപരിപാടിക്കിടെ ഒരു സ്ത്രീ ഗെഹ്ലോട്ടിനെ വീണ്ടും മുഖ്യമന്ത്രിയായി കാണാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞപ്പോഴായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 

'ഞാന്‍ ഈ പദവി ഉപേക്ഷിക്കണമെന്ന് എന്റെ മനസ് പറയുന്നു. എന്നാല്‍ ഈ പദവി എന്നെ വിട്ടുപോകുന്നില്ല. ഹൈക്കമാന്‍ഡ് എന്ത് തീരുമാനിച്ചാലും അത് സ്വീകാര്യമാണ്. എനിക്ക് പോകാന്‍ ആഗ്രഹമുണ്ടെങ്കിലും ഈ സ്ഥാനം എന്നെ പോകാന്‍ അനുവദിക്കുന്നില്ല എന്ന് പറയാന്‍ ധൈര്യം വേണം'- ഗെഹ്ലോട്ട് പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സോണിയാ ഗാന്ധി തന്നെ മൂന്നുതവണ മുഖ്യമന്ത്രിയാക്കിയെന്നും അത് ചെറിയ കാര്യമല്ലെന്നും ഗെഹ്ലോട്ട് പറഞ്ഞു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സച്ചിന്‍ പൈലറ്റും അശോക് ഗെഹ്ലോട്ടും തമ്മിലുളള പ്രശ്‌നം കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ട് അവസാനിപ്പിച്ചിരുന്നു. സ്ഥാനം തന്നെ വിട്ടുപോകുന്നില്ലെന്ന പരാമര്‍ശത്തോടെ വീണ്ടും മുഖ്യമന്ത്രിയാകാന്‍ തയാറാണെന്ന സൂചനയാണ് ഗെഹ്ലോട്ട് നല്‍കുന്നതെന്നാണ് വിലയിരുത്തല്‍.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 1 day ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 2 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 3 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 3 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 4 days ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More