ശരത് പവാര്‍ ബിജെപിയില്‍ പോയാലും എന്‍സിപി കേരളാ ഘടകം ഇടതുമുന്നണിയില്‍ ഉറച്ചുനില്‍ക്കും- എ കെ ശശീന്ദ്രന്‍

തിരുവനന്തപുരം: ശരത് പവാര്‍ എന്‍സിപിയില്‍ പോയാലും എന്‍സിപി കേരളാ ഘടകം ഇടതുമുന്നണിയില്‍ ഉറച്ചുനില്‍ക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. പിളര്‍പ്പ് കേരളത്തെ ബാധിക്കില്ലെന്നും എന്‍സിപി നേതാക്കളും പ്രവര്‍ത്തകരും ഇടതുമുന്നണിയില്‍ തുടരണമെന്ന നിലപാടില്‍തന്നെയാണെന്നും എ കെ ശശീന്ദ്രന്‍ പറഞ്ഞു. 24 ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 'ശരത് പവാര്‍ ബിജെപിയിലേക്ക് പോകില്ലെന്നാണ് പ്രതീക്ഷ. അജിത് പവാറും പ്രഫുല്‍ പട്ടേലും പോയത് കേരളാ എന്‍സിപിയെ ഒട്ടും ബാധിച്ചിട്ടില്ല'- എ കെ ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ശരത് പവാര്‍ എന്ത് തീരുമാനമെടുത്താലും എന്‍സിപി കേരള ഘടകം മുന്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുമെന്ന് എ കെ ശശീന്ദ്രന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ശരദ് പവാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വേദി പങ്കിട്ടതിന് തൊട്ടുപിന്നാലെ അദ്ദേഹം എന്‍ഡിഎ സഖ്യത്തില്‍ ചേരാനൊരുങ്ങുന്നുവെന്ന അഭ്യൂഹത്തിനിടെയാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. ദേശീയ തലത്തിലെ അനിവാര്യമായ രാഷ്ട്രീയത്തിനപ്പുറം ഏതു നേതാവ് എന്ത്‌ നിലപാട് സ്വീകരിച്ചാലും ജനം ഒപ്പമുണ്ടാവില്ലെന്നും ശരത്പവാര്‍ 'ഇന്ത്യ' മഹാസഖ്യം വിടുമെന്ന് താന്‍ കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Contact the author

Web Desk

Recent Posts

Web Desk 6 hours ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 1 day ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 1 day ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 2 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 3 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 4 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More