എന്തുവന്നാലും ഇന്ത്യയെന്ന ആശയം സംരക്ഷിക്കും- രാഹുല്‍ ഗാന്ധി

ഡല്‍ഹി: അപകീര്‍ത്തിക്കേസില്‍ കീഴ്‌ക്കോടതി വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തതിനുപിന്നാലെ പ്രതികരണവുമായി രാഹുല്‍ ഗാന്ധി രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. 'എന്തും വന്നോട്ടെ, എന്റെ ദൗത്യത്തില്‍ മാറ്റമില്ല. ഇന്ത്യയെന്ന ആശയം സംരക്ഷിക്കും'-എന്നാണ് രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചത്. 2019ലെ ‘മോദി’ പരാമർശത്തിന്റെ പേരിലുള്ള അപകീർത്തിക്കേസിൽ രാഹുല്‍ ഗാന്ധി കുറ്റക്കാരനാണെന്ന സൂറത്ത് കോടതി വിധി സുപ്രീം കോടതി ഇന്ന് ഉച്ചയോടെയാണ് സ്റ്റേ ചെയ്തത്.

ഇതോടെ രാഹുലിന്റെ അയോഗ്യത നീങ്ങും, എംപി സ്ഥാനം തിരികെ കിട്ടും. കേഴ്കോടതി വിധി ഹർജിക്കാരന്റേത് മാത്രമല്ല, തിരഞ്ഞെടുത്ത ജനങ്ങളുടെ അവകാശത്തെയും ബാധിച്ചുവെന്ന് കോടതി നിരീക്ഷിച്ചു. വിചാരണക്കോടതിയുടെ ഉത്തരവിനെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, പി.എസ്. നരസിംഹ, പി.വി. സഞ്ജയ് കുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 499 പ്രകാരം പരമാവധി ശിക്ഷ നല്‍കാനുള്ള കാരണം വ്യക്തമാക്കാത്ത വിചാരണ കോടതി ജഡ്ജിയുടെ വിധിയെയും സുപ്രീംകോടതി ചോദ്യം ചെയ്തു. ഗുജറാത്തില്‍ നിന്നും സമീപകാലത്തു വരുന്ന വിധികള്‍ രാജ്യമാകെ ചര്‍ച്ച ചെയ്യുന്നതെന്തുകൊണ്ടാണ് എന്ന് പരിശോധിക്കണമെന്നും കോടതി പറഞ്ഞു. എല്ലാ കള്ളന്മാരുടെപേരിലും മോദി എന്നുവരുന്നത് എന്തുകൊണ്ടാണെന്ന പരാമര്‍ശത്തില്‍ മാപ്പുപറയില്ലെന്ന് രാഹുല്‍ഗാന്ധി സുപ്രീംകോടതിയില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കുറ്റം ചെയ്തിട്ടില്ലെന്നും മാപ്പുപറഞ്ഞ് ശിക്ഷയൊഴിവാക്കാനാണെങ്കില്‍ നേരത്തേയാവാമായിരുന്നെന്നും അദ്ദേഹം കഴിഞ്ഞദിവസം നല്‍കിയ പുതിയ സത്യവാങ്മൂലത്തില്‍ കോടതിയെ അറിയിച്ചിരുന്നു. 

Contact the author

National Desk

Recent Posts

National Desk 1 day ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 1 day ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 2 days ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 2 days ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 2 days ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 3 days ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More