അദ്ദേഹം അങ്ങനെ ചെയ്യില്ല, എനിക്കറിയാം എന്ന് ഞാനടക്കമുളളവര്‍ പറഞ്ഞില്ല; ഉമ്മന്‍ചാണ്ടിയെ അനുസ്മരിച്ച് നടന്‍ ലാലു അലക്‌സ്

അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയെക്കുറിച്ചുളള ഓര്‍മ്മകള്‍ പങ്കുവെച്ച് നടന്‍ ലാലു അലക്‌സ്. തമിഴ്‌നാട്ടില്‍ ജയലളിതയും എംജിആറും മരണപ്പെട്ടപ്പോള്‍ ഉണ്ടായതിനേക്കാള്‍ ജനസാഗരം ഉമ്മന്‍ചാണ്ടിയുടെ അന്ത്യ യാത്രയിലുണ്ടായിരുന്നെന്നും അദ്ദേഹത്തിനെതിരെ ആരോപണങ്ങളുയര്‍ന്നപ്പോള്‍ ഉമ്മന്‍ചാണ്ടി അത് ചെയ്യില്ല, എനിക്കദ്ദേഹത്തെ അറിയാം. എന്ന് താനടക്കമുളള ആരും മുന്നോട്ടുവന്നില്ലെന്നതില്‍ ദുഖമുണ്ടെന്നും ലാലു അലക്‌സ് പറഞ്ഞു. ഉമ്മന്‍ചാണ്ടി തന്റെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയതിനെക്കുറിച്ചും മാതാവ് മരണപ്പെട്ടപ്പോള്‍ വിളിച്ചതുമെല്ലാം അദ്ദേഹം ഓര്‍ത്തെടുത്തു. പിറവത്ത് നടന്ന ഉമ്മന്‍ചാണ്ടി അനുസ്മരണ യോഗത്തിലായിരുന്നു ലാലു അലക്‌സ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'ഉമ്മന്‍ചാണ്ടി സാറുമായി അധികം അടുത്ത് ഇടപഴകാനുളള അവസരമൊന്നും ലഭിച്ചിട്ടില്ല. എന്നാല്‍ കിട്ടിയ അവസരങ്ങളെല്ലാം അമൂല്യമായിരുന്നു. എന്റെ മൂത്ത മകന്റെ കല്യാണത്തിന് സാര്‍ വന്നിരുന്നു. അതുകഴിഞ്ഞ് എന്റെ അമ്മ മരിച്ചപ്പോള്‍ സാര്‍ ഇങ്ങോട്ട് വിളിച്ചു. ഞാനത് പ്രതീക്ഷിച്ചതല്ല. അപ്പോഴേക്കും സാറിന്റെ ശബ്ദത്തിനൊക്കെ മാറ്റം വന്നിരുന്നു. എല്ലാത്തിനുപുമരിയായി കേരളത്തില്‍ ജീവിക്കുന്ന ആളെന്ന നിലയ്ക്ക് എനിക്കേറ്റവും പ്രിയപ്പെട്ട രാഷ്ട്രീയക്കാരന്‍ ഉമ്മന്‍ചാണ്ടി ആയിരുന്നു. 

എന്തെങ്കിലും ഒരു ആവശ്യത്തിന് വിളിച്ചാല്‍ എന്തെങ്കിലും ചെയ്തുതരും എന്ന് വിശ്വാസമുളളയാളായിരുന്നു. ഇന്നല്ലെങ്കില്‍ നാളെ എല്ലാവരും ലോകംവിട്ടുപോകും. എന്നിട്ടും അവര്‍ ചെയ്ത നന്മ കൊണ്ട് ആ വ്യക്തിയെ ഓര്‍ക്കണമെങ്കില്‍ അദ്ദേഹം എത്രയോ വലിയവനായിരിക്കും. അദ്ദേഹം ഒരു സൂര്യനായിരുന്നു. അസ്മതിച്ചുകഴിഞ്ഞിട്ടും പ്രഭ കൂടുകയാണ് ചെയ്തത്. ഇവിടെ ഓരോരുത്തര്‍ക്കും അദ്ദേഹത്തെ പറ്റി പറയാന്‍ ഓരോ അനുഭവമുണ്ട്. ജയലളിത മരിച്ചപ്പോഴും എംജിആര്‍ മരിച്ചപ്പോഴും നടന്നതിനേക്കാള്‍ വലിയ സംസ്‌കാരച്ചടങ്ങാണ് ഇവിടെ നടന്നത്. 

ഇപ്പോഴും ആ കല്ലറയില്‍ പോയി ഒരുപാടുപേര്‍ പ്രാര്‍ത്ഥിക്കുകയും മെഴുകുതിരി കത്തിക്കുകയും ചെയ്യുന്നു. അത് വലിയൊരു മഹത്വമാണ്. ഉമ്മന്‍ചാണ്ടി സാര്‍ ആരോപണവിധേയനായപ്പോള്‍ ഞാനുള്‍പ്പെടെ കേരളത്തിലെ ജനങ്ങള്‍ അദ്ദേഹം അങ്ങനെയൊന്നും ചെയ്യില്ല, എനിക്ക് അദ്ദേഹത്തെ അറിയാം എന്ന് പറഞ്ഞിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചുപോവുന്നു. അദ്ദേഹത്തിന് ദൈവസന്നിധിയില്‍ ഒരു സ്ഥാനമുണ്ടാകുമെന്ന് ഉറപ്പാണ്. കാരണം അദ്ദേഹം നമുക്കുവേണ്ടിയാണ് ജീവിച്ചത്'- ലാലു അലക്സ് പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 14 hours ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 22 hours ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 1 day ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 1 day ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 3 days ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 3 days ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More