തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും ഒരേ അഭിപ്രായമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. സതീശന്റെ ഉളളിലെ വര്‍ഗീയ നിലപാടുകള്‍ അദ്ദേഹം അറിഞ്ഞോ അറിയാതെയോ പുറത്തുവരികയാണെന്നും വിശ്വാസികള്‍ക്കെതിരായ ഒരു നിലപാടും സിപിഎം സ്വീകരിക്കില്ലെന്നും എം വി ഗോവിന്ദന് പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
'മുസ്ലീം വിരുദ്ധതയാണ് ബിജെപിയെ സംബന്ധിച്ച് വര്‍ഗീയതയുടെ അടിസ്ഥാനം. അവര്‍ അതാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. ശബരിമലയില്‍ പോയി ഇരുമുടിക്കെട്ട് താഴെയിട്ടപ്പോള്‍ ഞാന്‍ പറഞ്ഞിട്ടുണ്ട് സുരേന്ദ്രന് വിശ്വാസിയല്ലെന്ന്. ഒരു വര്‍ഗീയവാദിക്കും വിശ്വാസമില്ല. വര്‍ഗീയവാദികള്‍ വിശ്വാസത്തെ ഉപകരണമായി ഉപയോഗിക്കുകയാണ്. ഞങ്ങള്‍ വിശ്വാസികള്‍ക്കൊപ്പമാണ്. വിശ്വാസികള്‍ക്കെതിരായ ഒരു നിലപാടും ഞങ്ങള്‍ സ്വീകരിക്കില്ല'- എം വി ഗോവിന്ദന് പറഞ്ഞു. നാമജപ യാത്രക്കെതിരെ കേസെടുത്തത് വിശ്വാസം നോക്കിയല്ലെന്നും നിയമലംഘനം നടത്തിയതിനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.