ലൈഫ് മിഷന്‍ കേസില്‍ എം ശിവശങ്കറിന് ജാമ്യം

ഡല്‍ഹി: ലൈഫ് മിഷന്‍ കേസില്‍ എം ശിവശങ്കറിന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. രണ്ട് മാസത്തേക്കാണ് ജാമ്യം. അന്വേഷണത്തില്‍ ഇടപെടരുതെന്ന് കോടതി നിര്‍ദേശിച്ചു. ചികിത്സയുടെ ആവശ്യത്തിനായി രണ്ടുമാസം ജാമ്യം അനുവദിക്കണമെന്ന് ഇടക്കാല ജാമ്യാപേക്ഷയിൽ ശിവശങ്കർ ആവശ്യപ്പെട്ടിരുന്നു. ആവശ്യമെങ്കിൽ ഇടക്കാല ജാമ്യത്തിന് കീഴ് കോടതിയെ സമീപിക്കാമെന്ന് സുപ്രീംകോടതി നിർദേശമുണ്ടായിരുന്നു. ശിവശങ്കറിന് ഇടക്കാല ജാമ്യം നൽകരുതെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിരുന്നു.

നട്ടെല്ലിന് ശസ്ത്രക്രിയ വേണമെന്ന മെഡിക്കൽ റിപ്പോർട്ട് പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്. കസ്റ്റഡിയിൽ ശസ്ത്രക്രിയ നടത്താം എന്ന ഇഡിയുടെ വാദം കോടതി തള്ളി. ശിവശങ്കറിന് കാര്യമായ അസുഖങ്ങള്‍ ഒന്നുമില്ലെന്നും ജാമ്യം ലഭിക്കാന്‍ വേണ്ടി മാത്രമാണ് അദ്ദേഹം ആരോഗ്യ പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്നതെന്നും ഇഡി നേരത്തേ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. ശിവശങ്കര്‍ ഉന്നതസ്വാധീനമുള്ള വ്യക്തിയാണ്. മറ്റ് സര്‍ക്കാര്‍ അധികാരികളുമായുള്ള അദ്ദേഹത്തിന്റെ ബന്ധം അന്വേഷണത്തിലാണ്. ഈ ഘട്ടത്തില്‍ ശിവശങ്കറിന് ജാമ്യം അനുവദിച്ചാല്‍ അന്വേഷണം അവതാളത്തിലാകും. സാക്ഷികളെ സ്വാധീനിച്ച് തെളിവുകള്‍ നശിപ്പിക്കാന്‍ ഇടയുണ്ട് തുടങ്ങിയ വാദങ്ങളും ഇഡി നിരത്തി. എന്നാല്‍ അതെല്ലാം തള്ളിക്കൊണ്ടാണ് ശിവശങ്കറിന് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ലൈഫ് മിഷൻ അഴിമതിക്കേസിൽ ഇക്കഴിഞ്ഞ ഫെബ്രുവരി 15 നാണ് ലൈഫ് കോഴ കേസിൽ ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്തത്.  കേസിലെ കിംങ് പിൻ ശിവശങ്കറാണെന്നാണ് ഇഡി നിലപാട്.

Contact the author

Web Desk

Recent Posts

Web Desk 8 hours ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 22 hours ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 2 days ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 2 days ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 3 days ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More