മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ഗവര്‍ണറുമായ വക്കം പുരുഷോത്തമന്‍ അന്തരിച്ചു

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ഗവര്‍ണറുമായ വക്കം പുരുഷോത്തമന്‍ അന്തരിച്ചു. 96 വയസായിരുന്നു. തിരുവനന്തപുരം കുമാരപുരത്തെ വസതിയിലായിരുന്നു അന്ത്യം. കുറച്ചുദിവസങ്ങളായി ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയോടെ ശ്വാസതടസമുണ്ടാവുകയും മരണം സംഭവിക്കുകയുമായിരുന്നു. ത്രിപുരയിലും മിസോറാമിലും ഗവര്‍ണറായും കേന്ദ്രഭരണ പ്രദേശമായ ആന്‍ഡമാനില്‍ ലഫ്റ്റനന്റ് ഗവര്‍ണറായും പ്രവര്‍ത്തിച്ചു. അഞ്ചുതവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം മൂന്നുതവണ മന്ത്രിയായി. ഏറ്റവും കൂടുതല്‍ കാലം നിയമസഭാ സ്പീക്കര്‍ പദവിയിലിരുന്ന നേതാവാണ് വക്കം പുരുഷോത്തമന്‍.

1928 ഏപ്രില്‍ 12-ന് വക്കം കടവിളാകത്ത് വീട്ടില്‍ കെ ഭാനുപ്പണിക്കരുടെയും ഭവാനിയുടെയും മകനായി ജനിച്ച പുരുഷോത്തമന്‍ 1946-ല്‍ സ്റ്റുഡന്റ്‌സ് കോണ്‍ഗ്രസ് എന്ന വിദ്യാര്‍ത്ഥി സംഘടന വഴിയാണ് പൊതുപ്രവര്‍ത്തന രംഗത്തേക്ക് കടന്നുവന്നത്. 1952-ല്‍ ആദ്യ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ആര്‍എസ്പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പഞ്ചായത്തംഗമായി. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍നിന്ന് ബിരുദവും അലിഗഡ് സര്‍വ്വകലാശാലയില്‍നിന്ന് ബിരുദാനന്തര ബിരുദവും എല്‍എല്‍ബിയും പാസായശേഷം തിരുവനന്തപുരത്ത് അഭിഭാഷകനായി ജോലി ചെയ്യുന്നതിനിടെയാണ് വീണ്ടും രാഷ്ട്രീയത്തില്‍ സജീവമായത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

1970-ല്‍ ആറ്റിങ്ങലില്‍ കാട്ടായിക്കോണം ശ്രീധറിനെ പരാജയപ്പെടുത്തിയാണ് നിയമസഭയിലെത്തിയത്. ആലപ്പുഴയില്‍നിന്ന് രണ്ടുതവണ ലോക്‌സഭയിലേക്കും മത്സരിച്ചു. തിരുവനന്തപുരം ഡിസിസി പ്രസിഡന്റ്, കെപിസിസി ജനറല്‍ സെക്രട്ടറി, കെപിസിസി വൈസ് പ്രസിഡന്റ് എന്നീ പദവികളും വഹിച്ചിട്ടുണ്ട്. 1971-77 കാലത്ത് അച്ച്യുതമേനോന്‍ മന്ത്രിസഭയില്‍ കൃഷി- തൊഴില്‍ വകുപ്പ് മന്ത്രിയായിരുന്നു. നായനാര്‍ സര്‍ക്കാരില്‍ ആരോഗ്യം-ടൂറിസം മന്ത്രിയായി. 1982-84 കാലത്തും 2001-2004 കാലത്തും സ്പീക്കര്‍ പദവി വഹിച്ചു. 1984 മുതല്‍ 1991 വരെ ലോക്‌സഭാംഗമായിരുന്നു. 2004-ല്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ധനകാര്യ-എക്‌സൈസ് മന്ത്രിയായിരുന്നു. 

1993-966 കാലത്ത് ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപ് സമൂഹത്തിന്റെ ലഫ്റ്റനന്റ് ഗവര്‍ണറായി. 2011 മുതല്‍ 2014 വരെ മിസോറാം ഗവര്‍ണറായിരുന്നു. 2014 ജൂണ്‍ 30 മുതല്‍ ജൂലൈ 14 വരെ ത്രിപുരയുടെ ഗവര്‍ണറായി അധിക ചുമതലയും വഹിച്ചിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 17 hours ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 1 day ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 1 day ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 2 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 3 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 4 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More