കേരളത്തില്‍ ഓഗസ്റ്റ് രണ്ടിന് ലോട്ടറി ബന്ദ്; ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ബഹിഷ്‍കരിക്കും

തിരുവനന്തപുരം: കേരളത്തില്‍ ഓഗസ്റ്റ് രണ്ടിന് ലോട്ടറി ബന്ദ് നടത്തുമെന്ന് ഓൾ കേരള ലോട്ടറി ഏജന്റ് ആൻഡ് സെല്ലേഴ്സ് കോൺഗ്രസ് (ഐഎൻടിയുസി). ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ബഹിഷ്‍കരിച്ചുകൊണ്ടാണ് ബന്ദ് നടത്തുക. ലോട്ടറി ടിക്കറ്റുകളുടെ സമ്മാനം വർധിപ്പിക്കുക, ഫിഫ്റ്റി ടിക്കറ്റിന്റെ വില 40 രൂപയാക്കുക, ടിക്കറ്റ് വില ഏകീകരിക്കുക, 10,000 രൂപക്ക് മുകളിലുള്ള സമ്മാനങ്ങൾക്ക് നികുതി ഏർപ്പെടുത്തിയ നടപടി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'സമ്മാനത്തുക കുറച്ചതും ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ടിക്കറ്റുവില വർധിപ്പിച്ചതും മേഖലയെ പ്രതിസന്ധിയിലാക്കി. ടിക്കറ്റുകൾ വിറ്റഴിക്കാനാവാതെ വിൽപ്പനക്കാർ തൊഴില്‍ ഉപേക്ഷിക്കുകയാണ്. ഭിന്നശേഷിക്കാരും രോഗബാധിതരുമായ ലക്ഷക്കണക്കിന് പേരുടെ ജീവിതമാർഗമാണ് വഴിമുട്ടുന്നത്. ലോട്ടറി വകുപ്പിലെ ഉദ്യോഗസ്ഥർ ദീര്‍ഘവീക്ഷണമില്ലാതെ ഓരോ തീരുമാനങ്ങളെടുക്കുന്നതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം' എന്ന് ഐഎൻടിയുസി സംസ്ഥാന പ്രസിഡന്‍റ് ഫിലിപ് ജോസഫ് പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 22 hours ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 2 days ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 2 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 2 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 4 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 4 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More