തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളില്ലാതെ. ഔദ്യോഗിക ബഹുമതികള്‍ വേണ്ടെന്ന കുടുംബത്തിന്റെ ആവശ്യം ചീഫ് സെക്രട്ടറി അംഗീകരിച്ചു. ഉമ്മന്‍ചാണ്ടിക്ക് ഔദ്യോഗിക ബഹുമതികള്‍ നല്‍കണമെന്നായിരുന്നു സര്‍ക്കാരിന്റെ താല്‍പ്പര്യം. മന്ത്രിസഭാ യോഗത്തില്‍ നിലപാട് വ്യക്തമാക്കിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കുടുംബവുമായി സംസാരിച്ച് ഉചിതമായ തീരുമാനമെടുക്കാന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ താന്‍ മരിച്ചാല്‍ ഔദ്യോഗിക ബഹുമതികള്‍ വേണ്ടെന്ന് ഉമ്മന്‍ചാണ്ടി നേരത്തെ കുടുംബത്തോട് പറഞ്ഞിരുന്നു. ഇക്കാര്യം അദ്ദേഹത്തിന്റെ കുടുംബം രേഖാമൂലം സര്‍ക്കാരിനെ അറിയിക്കുകയായിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നാളെ വൈകുന്നേരം 3.30-ന് പുതുപ്പളളി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് വലിയ പളളിയിലെ പ്രത്യേക കബറിടത്തിലാണ് ഉമ്മന്‍ചാണ്ടിയുടെ സംസ്‌കാരം നടക്കുക. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് ത്രിതീയന്‍ കത്തോലിക്കാ ബാവ മുഖ്യകാര്‍മികത്വം വഹിക്കും. നാളെ ഉച്ചയ്ക്ക് 12 മണിക്ക് പുതുപ്പളളിയിലെ വസതിയില്‍ ശുശ്രൂഷ നടക്കും. ഒരുമണിക്ക് വലിയ പളളിയിലേക്ക് വിലാപയാത്ര. മൂന്നര വരെ പൊതുദര്‍ശനം. 3.30-നാണ് സമാപന ശുശ്രൂഷ.