സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം മാറ്റിവെച്ചു

തിരുവനന്തപുരം: ജൂലൈ 19 ബുധനാഴ്ച്ച രാവിലെ 11 മണിക്ക് നടക്കാനിരുന്ന 2022-ലെ കേരളാ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം മാറ്റിവെച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിന്റെ ദുഖാചരണം നടക്കുന്ന പശ്ചാത്തലത്തിലാണ് പുരസ്‌കാര പ്രഖ്യാപനം മാറ്റിവെച്ചത്. വെളളിയാഴ്ച്ച വൈകുന്നേരം മൂന്നുമണിക്ക് സെക്രട്ടറിയേറ്റ് ചേംബറിൽ നടക്കുന്ന വാർത്താസമ്മേളനത്തിൽ സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കും. സർക്കാർ മൂന്നുദിവസമാണ് സംസ്ഥാനത്ത് ദുഖാചരണം പ്രഖ്യാപിച്ചത്. ഇന്ന് പൊതുഅവധിയാണ്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സ്‌കൂളുകൾ, കോളേജുകൾ ഉൾപ്പെടെയുളള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുമേഖലാ, സ്റ്റാറ്റിയൂട്ടറി, സ്വയംഭരണ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്. ഇന്നുമുതൽ ജൂലൈ 20 വരെയാണ് ഔദ്യോഗിക ദുഖാചരണം. ഈ ദിവസങ്ങളിൽ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് സംസ്ഥാനത്ത് ഒരാഴ്ച്ച നീണ്ടുനിൽക്കുന്ന ദുഖാചരണമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂലൈ 22-ന് നടത്താനിരുന്ന ജനസദസ് ഉൾപ്പെടെയുളള കെപിസിസിയുടെയും പോഷക സംഘടനകളുടെയും പൊതുപരിപാടികൾ മാറ്റിവെച്ചു. 

Contact the author

Web Desk

Recent Posts

Web Desk 8 hours ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 16 hours ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 1 day ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 1 day ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 2 days ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 3 days ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More