ഇ പി ജയരാജനെയും ശോഭാ സുരേന്ദ്രനെയും കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് എം എം ഹസ്സന്‍

മലപ്പുറം: എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനെയും ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെയും യുഡിഎഫിലേക്ക് ക്ഷണിച്ച് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍. ഇരുപാര്‍ട്ടി നേതൃത്വങ്ങളുടെയും ഏകാധിപത്യത്തില്‍ ഇരുവരും അതൃപ്തരാണെന്നും സ്വതന്ത്ര്യമായി രാഷ്ട്രീയ ശുദ്ധവായു ശ്വസിക്കാന്‍ തയാറാണെങ്കില്‍ ഇരുവരെയും ഉള്‍ക്കൊളളുന്ന കാര്യം കോണ്‍ഗ്രസ് പരിഗണിക്കുമെന്നും എം എം ഹസ്സന്‍ പറഞ്ഞു. ട്വന്റിഫോര്‍ ന്യൂസിനോടായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 

'ഇപി ജയരാജനെപ്പോലുളള ഒരാള്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ സര്‍വ്വാധിപത്യത്തിനും ഏകാധിപത്യത്തിനും ജനാധിപത്യവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ നിലപാട് സ്വീകരിച്ച് കോണ്‍ഗ്രസിന്റെ അടിസ്ഥാന തത്വങ്ങളില്‍ വിശ്വാസമര്‍പ്പിച്ച് വന്നാല്‍ ഞങ്ങള്‍ അക്കാര്യം ആലോചിക്കും, തീരുമാനവും എടുക്കും. ശോഭാ സുരേന്ദ്രന് ബിജെപിയുടെ പ്രവര്‍ത്തനത്തില്‍ വളരെയധികം അഭിപ്രായ വ്യത്യാസങ്ങളുണ്ട്. ബിജെപിയുടെ വര്‍ഗീയ ഫാസിസത്തെയും അടിസ്ഥാന നയങ്ങളെയും എതിര്‍ത്ത് സ്വതന്ത്ര്യമായി രാഷ്ട്രീയ ശുദ്ധവായു ശ്വസിക്കാന്‍ തയാറായാല്‍ ശോഭാ സുരേന്ദ്രനെയും ഉള്‍ക്കൊളളുന്ന കാര്യം ഞങ്ങള്‍ ആലോചിക്കും'- എം എം ഹസ്സന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മുതിര്‍ന്ന നേതാവായിട്ടും തനിക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന് ആരോപിച്ച് ഇ പി ജയരാജന്‍ നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഹസന്റ ക്ഷണം. ശോഭാ സുരേന്ദ്രനും ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ ആരോപണങ്ങളുന്നയിച്ചിരുന്നു.
Contact the author

Web Desk

Recent Posts

Web Desk 11 hours ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 1 day ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 1 day ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 2 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 3 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 4 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More