ഭൂരിപക്ഷം യൂട്യൂബര്‍മാരും കേരളത്തിന്റെ മതസൗഹാര്‍ദ്ദം നശിപ്പിക്കുന്ന തെമ്മാടികള്‍- പി വി അന്‍വര്‍

മലപ്പുറം: കേരളത്തിലെ ഭൂരിപക്ഷം യൂട്യൂബര്‍മാരും മതസൗഹാര്‍ദ്ദം നശിപ്പിക്കുന്ന തെമ്മാടികളാണെന്ന് പി വി അന്‍വര്‍ എംഎല്‍എ. യൂട്യൂബര്‍മാരില്‍ മഹാഭൂരിപക്ഷവും സാമൂഹ്യവിരുദ്ധരാണെന്നും പണമുണ്ടാക്കുക എന്നത് മാത്രമാണ് അവരുടെ ഉദ്ദേശമെന്നും പി വി അന്‍വര്‍ പറഞ്ഞു. മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയ താന്‍ സത്യം മാത്രമേ പറയുകയുളളു എന്നാണ് എപ്പോഴും പറയുക, എന്നാല്‍ ഇവരൊക്കെ പറയുന്നതില്‍ സത്യം എന്ന രണ്ടക്ഷരം അല്ലാതെ സത്യത്തിന്റെ കണിക പോലുമില്ലെന്നും അന്‍വര്‍ പരിഹസിച്ചു. മീഡിയാ വണ്ണിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

'യഥാര്‍ത്ഥ മാധ്യമപ്രവര്‍ത്തനം നടത്തുന്ന മാധ്യമപ്രവര്‍ത്തകരെ അങ്ങേയറ്റം ബഹുമാനിക്കുന്നയാളാണ് ഞാന്‍. മാധ്യമങ്ങളുണ്ടെങ്കിലേ ജനാധിപത്യം ശരിയായ രീതിയില്‍ മുന്നോട്ടുപോവുകയുളളു. എന്നാല്‍ അത് ആക്ഷേപമായും വ്യക്തിഹത്യയായും മാറുകയും പണമുണ്ടാക്കാനുളള മാര്‍ഗമായി അതിനെ മാറ്റുകയും ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരെന്ന് പറയുന്ന സാമൂഹ്യവിരുദ്ധരും ഇവിടെയുണ്ട്. കേരളത്തിന്റെ മതസൗഹാര്‍ദം നശിപ്പിക്കുന്ന തെമ്മാടികളാണ് അവര്‍. മുസ്ലീമിനെതിരെ പറഞ്ഞാല്‍ അത് ഹിന്ദു കാണും. മുസ്ലീമിനെതിരെ എന്താണ് പറഞ്ഞതെന്നറിയാന്‍ അത് മുസ്ലീമും കാണും. വര്‍ഗീയത വിളമ്പി അവര്‍ വ്യൂവര്‍ഷിപ്പുണ്ടാക്കും. അതുവഴി പണവും. ഈ പ്രവൃത്തി കാരണം നമ്മുടെ നാട് നശിക്കുന്നതില്‍ ഇവര്‍ക്ക് യാതൊരു പ്രശ്‌നവുമില്ല'- പി വി അന്‍വര്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയ കേരളാ പൊലീസിന്റെ വയര്‍ലെസ് സന്ദേശങ്ങള്‍ ചോര്‍ത്തിയെന്ന് ആരോപിച്ച് പി വി അന്‍വര്‍ ഡിജിപി ഷെയ്ക്ക് ദര്‍വേഷ് സാഹിബിന് പരാതി നല്‍കിയിരുന്നു. രാജ്യ സുരക്ഷയെ ബാധിക്കുന്ന കാര്യമാണിതെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അന്‍വര്‍ പരാതി നല്‍കിയിട്ടുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 12 hours ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 1 day ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 2 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 2 days ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 3 days ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 3 days ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More