'ധൈര്യമുണ്ടെങ്കില്‍ എനിക്കെതിരെ മത്സരിക്കൂ'; പ്രിയങ്കാ ഗാന്ധിയെ വെല്ലുവിളിച്ച് ബ്രിജ് ഭൂഷണ്‍

ഡല്‍ഹി: എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തനിക്കെതിരെ മത്സരിക്കാന്‍ വെല്ലുവിളിച്ച് ലൈംഗികാരോപണം നേരിടുന്ന ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗ്. തനിക്കെതിരായ ഗൂഢാലോചനയ്ക്കുപിന്നില്‍ പ്രിയങ്കാ ഗാന്ധിയും ഹരിയാന മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡയുമാണെന്ന് ബ്രിജ് ഭൂഷണ്‍ ആരോപിച്ചു. ബുധനാഴ്ച്ച സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച തുറന്ന കത്തിലാണ് ഇയാള്‍ പ്രിയങ്കാ ഗാന്ധിക്കെതിരായ ആരോപണം ഉന്നയിച്ചത്. ഉത്തര്‍പ്രദേശിലെ കൈസര്‍ഗഞ്ചില്‍നിന്നുളള എംപിയാണ് ബ്രിജ് ഭൂഷണ്‍. 

'പ്രിയങ്കാ ഗാന്ധിയുടെ ട്വീറ്റ് രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാനുളള ഗൂഢാലോചനയുടെ ഭാഗമാണ്. പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിയമം ആരെയും കുറ്റവാളികളായി കണക്കാക്കുന്നില്ല. അത് കോടതിയാണ് പറയേണ്ടത്. കോടതിയില്‍ വാദം ഉന്നയിക്കാനുളള അവകാശം ഭരണഘടന നമുക്ക് നല്‍കുന്നുമുണ്ട്. പ്രിയങ്കയ്ക്കും കോണ്‍ഗ്രസിനും രാജ്യത്തെ കോടതികളില്‍ വിശ്വാസമില്ലെന്നാണ് തോന്നുന്നത്. അതുകൊണ്ടാണ് എല്ലാ വിഷയങ്ങളിലും മാധ്യമവിചാരണ വേണമെന്ന് അവര്‍ വാശിപിടിക്കുന്നത്'- ബ്രിജ് ഭൂഷണ്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ബ്രിജ് ഭൂഷണെ പദവിയില്‍നിന്നും മാറ്റിനിര്‍ത്തി ലൈംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്തണമെന്നാണ് പ്രിയങ്കാ ഗാന്ധി ആവശ്യപ്പെട്ടത്. 'നിയമവും ധാര്‍മ്മികതയും പറയുന്നത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ കുറ്റാരോപിതനായ വ്യക്തിയെ തല്‍സ്ഥാനത്തുനിന്ന് മാറ്റി നീതിപൂര്‍വ്വമായ അന്വേഷണം നടത്തണമെന്നാണ്. അറസ്റ്റ് ചെയ്യണം, കോടതിയില്‍ ശിക്ഷ ലഭിക്കണം. എന്നാല്‍, രാജ്യത്തിന് അഭിമാനമായ വനിതാ ഗുസ്തി താരങ്ങളെ പീഡിപ്പിച്ചെന്ന് ആരോപണം നേരിടുന്നയാളെ ബിജെപി സര്‍ക്കാര്‍ സംരക്ഷിക്കുകയാണ്. എന്തിനാണ് നിങ്ങള്‍ ഈ വിഷയം ഒതുക്കുന്നത്? എന്തുകൊണ്ടാണ് ഈ വിഷയത്തില്‍ മൗനം പാലിക്കുന്നത്? അയാള്‍ എന്തുകൊണ്ടാണ് ഇന്നും ബിജെപിയില്‍ തുടരുന്നത്?'- എന്നാണ് പ്രിയങ്കാ ഗാന്ധി ചോദിച്ചത്.

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ജൂണ്‍ രണ്ടിന് ജയിലിലേക്ക് മടങ്ങും, എന്റെ ജീവന്‍ നഷ്ടമായാലും ഏകാധിപത്യത്തിനെതിരായ പോരാട്ടം തുടരണം- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 2 weeks ago
National

ഗാന്ധിജിയെ ലോകമറിഞ്ഞത് സിനിമയിലൂടെയെന്ന പരാമര്‍ശത്തില്‍ മോദിക്കെതിരെ കേസ്

More
More
National Desk 2 weeks ago
National

പ്രജ്വല്‍ രേവണ്ണ അറസ്റ്റില്‍; പിടിയിലായത് 34 ദിവസത്തിനുശേഷം

More
More
National Desk 2 weeks ago
National

ചരിത്രത്തില്‍ ഒരു പ്രധാനമന്ത്രിയും ഇങ്ങനെ വര്‍ഗീയത പറഞ്ഞിട്ടില്ല; മോദിക്കെതിരെ മന്‍മോഹന്‍ സിംഗ്

More
More
National Desk 2 weeks ago
National

ലോകത്തെ ഏറ്റവും രുചികരമായ ഭക്ഷണം ലഭിക്കുന്ന സ്ഥലങ്ങളുടെ പട്ടികയില്‍ ഇടംനേടി മുംബൈയും

More
More
National Desk 2 weeks ago
National

പ്രായശ്ചിത്തം ചെയ്യാനാണ് മോദി ധ്യാനത്തിന് പോകുന്നതെങ്കില്‍ നല്ലത്- കപില്‍ സിബല്‍

More
More