കൊലവിളി നടത്തുന്ന പി വി അന്‍വറിനെ ക്രിമിനലായി പ്രഖ്യാപിക്കാന്‍ സര്‍ക്കാരിന് എന്താണ് തടസം?- സി ദിവാകരന്‍

തിരുവനന്തപുരം: സിപിഎം നേതാവും എംഎല്‍എയുമായ പി വി അന്‍വറിനെതിരെ വിമര്‍ശനവുമായി സിപിഐ നേതാവ് സി ദിവാകരന്‍. അന്‍വര്‍ ഇത്രയും വലിയ ഗുണ്ടയാണെന്ന് ഇപ്പോഴാണ് അറിയുന്നതെന്നും കൊലവിളി നടത്തുന്ന അന്‍വറിനെ ക്രിമിനലായി പ്രഖ്യാപിക്കാന്‍ എന്താണ് തടസമെന്നും സി ദിവാകരന്‍ ചോദിച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്കും മാധ്യമസ്ഥാപനങ്ങള്‍ക്കുമെതിരെ പി വി അന്‍വര്‍ നടത്തുന്ന പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം പ്രസ് ക്ലബ് നടത്തിയ പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'ജനാധിപത്യത്തിന്റെ നാലാം തൂണ്‍ അടിച്ചുതകര്‍ക്കാനുളള ശ്രമമാണ് നടക്കുന്നത്. മാധ്യമപ്രവര്‍ത്തകര്‍ അവരുടെ തൊഴില്‍ ചെയ്യുമ്പോള്‍ അവരെ വധിക്കുമെന്നൊക്കെ ഭീഷണിപ്പെടുത്തുന്നവരെ ക്രിമിനലായി പ്രഖ്യാപിക്കുന്നതില്‍ തെറ്റൊന്നുമില്ല. സത്യം വിളിച്ചുപറയുന്നവരെ കൊല്ലുക എന്നത് ഫാസിസ്റ്റ് സമീപനമാണ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ പോരായ്മകള്‍ ചൂണ്ടിക്കാണിക്കാന്‍ മാധ്യമങ്ങള്‍ക്ക് അവകാശമുണ്ട്. മാധ്യമപ്രവര്‍ത്തകരുടെ സംരക്ഷണത്തിനായി മുഴുവന്‍ രാഷ്ട്രീയപ്രവര്‍ത്തകരുമുണ്ടാകും'- സി ദിവാകരന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

കഴിഞ്ഞ ദിവസം പി വി അന്‍വറിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്തെത്തിയിരുന്നു. മാധ്യമസ്ഥാപനങ്ങള്‍ക്ക് ചെസ് നമ്പര്‍ കൊടുത്ത് അത് പൂട്ടിക്കുമെന്ന് ഭീഷണി മുഴക്കുന്നു. അന്‍വര്‍ പറയുന്നത് അനുസരിച്ചാണ് പൊലീസും പോകുന്നത്. ഇങ്ങനെ വെല്ലുവിളിക്കാന്‍ ആരാണ് അയാള്‍ക്ക് ധൈര്യം കൊടുക്കുന്നത്? മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിക്കാന്‍ ഒരു എംഎല്‍എ നേതൃത്വം കൊടുക്കുന്നു. പിന്നാലെ സൈബര്‍ ആക്രമണവും നടക്കുന്നു'- എന്നാണ് വിഡി സതീശന്‍ പറഞ്ഞത്.

Contact the author

Web Desk

Recent Posts

Web Desk 8 hours ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 1 day ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 2 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 2 days ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 3 days ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 3 days ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More