മണിപ്പൂര്‍ ജനത വേദനതിന്ന് കഴിയുകയാണ്, വിദ്വേഷത്തിലുളള മനസുകളെ ഒന്നിപ്പിക്കലാണ് പരിഹാരം- സാദിഖലി തങ്ങള്‍

ഇംഫാല്‍: മുസ്ലീം ലീഗ് പ്രതിനിധി സംഘം മണിപ്പൂര്‍ സന്ദര്‍ശിച്ചു. ഇന്നലെ ഉച്ചയോടെയാണ് സംഘം ഇംഫാലിലെത്തിയത്. കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച നേതാക്കള്‍ മണിപ്പൂര്‍ ഗവര്‍ണര്‍ അനുസൂയ യുക്കിയുമായും ഇംഫാല്‍ ആര്‍ച്ച് ബിഷപ്പ് ഡൊമിനിക് ലുമോനുമായും കൂടിക്കാഴ്ച്ച നടത്തി. ഒരു ജനതയൊന്നാകെ തെരുവിലാണെന്നും മുസ്ലീം ലീഗ് സംഘം കടന്നുചെല്ലുമ്പോള്‍ കണ്ണീരോടെയാണവര്‍ തങ്ങളെ വരവേറ്റതെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. ദുരിതാശ്വാസ ക്യാംപുകളിലെ സ്ഥിതി അതീവ ദയനീയമാണെന്നും ഏറെ വേദന തിന്നുകൊണ്ടാണ് അവര്‍ കഴിഞ്ഞുകൂടുന്നതെന്നും അദ്ദേഹം പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'ഉറ്റവരും ഉടയവരും ഇല്ലാതായ ആയിരങ്ങളാണ് ക്യാമ്പുകളിലുളളത്. തിരിച്ചുപോയാലും അവര്‍ക്ക് ഒന്നും അവശേഷിക്കുന്നില്ല. എല്ലാം നഷ്ടമായിരിക്കുന്നു. ദുരിതാശ്വാസ ക്യാമ്പുകളുടെ അവസ്ഥ ദയനീയമാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അടിയന്തര ഇടപെടലും പരസ്പരം വിദ്വേഷത്തിലുളള മനസുകളെ ഒന്നിപ്പിക്കലുമാണ് മണിപ്പൂരിലെ പരിഹാരം. എത്രയുംപെട്ടെന്ന് സമാധാനമുണ്ടാകട്ടെ. അതിനായി പ്രാര്‍ത്ഥിക്കാം'- സാദിഖലി തങ്ങള്‍ ഫേസ്ബുക്കില്‍ കുറിച്ചു.

സാദിഖലി തങ്ങള്‍, ഇടി മുഹമ്മദ് ബഷീര്‍ എംപി, പി വി അബ്ദുള്‍ വഹാബ് എംപി, ഡോ. എംപി അബ്ദുസമദ് സമദാനി എംപി, നവാസ് ഗനി, ഖുര്‍റം അനീസ് ഉമര്‍ എന്നിവരാണ് മുസ്ലീം ലീഗ് പ്രതിനിധി സംഘത്തിലുണ്ടായിരുന്നത്.

Contact the author

Web Desk

Recent Posts

Political Desk 5 hours ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 1 day ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 1 day ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 2 days ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 3 days ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 3 days ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More