ഏക സിവില്‍ കോഡ് മുസ്ലീങ്ങളുടെ പ്രശ്നമാക്കുകയാണ് മോദിക്കൊപ്പം സിപിഎമ്മിന്‍റെയും താത്പര്യം- ഇ ടി മുഹമ്മദ്‌ ബഷീര്‍

മലപ്പുറം: ഏക സിവില്‍ കോഡ് സമരവുമായി ബന്ധപ്പെട്ട് സിപിഎം കളിക്കുന്നത് ഡേര്‍ട്ടി പൊളിറ്റിക്സാണ് എന്ന് മുന്‍ വിദ്യാഭ്യാസ മന്ത്രിയും ലീഗ് നേതാവുമായ ഇ ടി മുഹമ്മദ്‌ ബഷീര്‍ എം പി ആരോപിച്ചു. ''ഇക്കാര്യത്തില്‍ ആത്മാര്‍ത്ഥതയില്ലാത്ത സമീപനമാണ് സിപിഎം കൈക്കൊള്ളുന്നത്. ഒരു കാലത്തും സത്യസന്ധമായ സമീപനം സ്വീകരിക്കാന്‍ അവര്‍ തയാറായിട്ടില്ല. മത, രാഷ്ട്രീയ സംഘടനകളെ തമ്മിലടിപ്പിച്ച് നേട്ടം കൊയ്യാനാണ് സിപിഎം ശ്രമിക്കുന്നത്.''- ഇ ടി മുഹമ്മദ്‌ ബഷീര്‍ എം പി പറഞ്ഞു.

ഏക സിവില്‍ കോഡ് മുസ്ലീങ്ങളുടെ തലയില്‍ കെട്ടിവെയ്ക്കാനുള്ള ആഗ്രഹമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ളത്. സിപിഎമ്മും ഇത് ഒരു മുസ്ലീം വിഷയമായാണ് കാണുന്നത്. ഒരു കാലഘട്ടത്തിലും സിപിഎം സത്യസന്ധമായ സമീപനം സ്വീകരിച്ചിട്ടില്ല. വെറും കാപട്യവും ദുരുദ്ദേശവും വെച്ചുപുലര്‍ത്തുന്നവരാണവര്‍. എന്നാല്‍ ലീഗ് ഏക സിവില്‍ കോഡ് വിഷയത്തെ കാണുന്നത് രാജ്യത്തെ ബാധിക്കുന്ന പ്രശ്നം എന്ന നിലയ്ക്കാണ്. ഇക്കാര്യം ലീഗ് കോഴിക്കോട്ട് വിളിച്ചുചേര്‍ത്ത യോഗം വ്യക്തമാക്കിയതാണ്- ഇ ടി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക\

രാഷ്ട്രീയ ലാഭമുണ്ടാക്കുക എന്ന അജണ്ടയാണ് ഏക സിവില്‍ കോഡില്‍ മോദിക്കുള്ളത്. എന്നാല്‍ ഇക്കാര്യത്തില്‍ അവരുടെ കൂടെ നില്‍ക്കുന്നവര്‍ക്കിടയില്‍ പോലും സമവായമുണ്ടാക്കാന്‍ അവര്‍ക്ക് കഴിയില്ല. അതുകൊണ്ടാണ് ഏക സിവില്‍ കോഡ് സംബന്ധിച്ച വ്യക്തമായ വിവരങ്ങള്‍ മോദി പുറത്തുവിടാത്തത്- ഇ ടി മുഹമ്മദ്‌ ബഷീര്‍ എം പിയെ ഉദ്ദരിച്ച് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

Contact the author

Web Desk

Recent Posts

Web Desk 5 hours ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 1 day ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 1 day ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 2 days ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 3 days ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 3 days ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More