മെസി അവിടെ നില്‍ക്കട്ടെ, ആദ്യം ആ പണംകൊണ്ട് ഇവിടെ നല്ല ഗ്രൗണ്ടുകള്‍ നിര്‍മ്മിക്കൂ- ആഷിക് കുരുണിയന്‍

വയനാട്: ലയണല്‍ മെസിയെയും അര്‍ജന്റീന ടീമിനെയും കേരളത്തില്‍ കളിക്കാനായി കായിക മന്ത്രി വി അബ്ദുറഹിമാന്‍ ക്ഷണിച്ചതില്‍ പ്രതികരണവുമായി സാഫ് കപ്പ് കിരീടം നേടിയ ഇന്ത്യന്‍ ടീമിലെ മലയാളി താരം ആഷിഖ് കുരുണിയന്‍. അര്‍ജന്റീനയെ കളിപ്പിക്കാന്‍ കോടികള്‍ ചിലവാക്കുന്നതിന് പകരം ഇവിടെ പരിശീലനത്തിനായി നല്ല ഗ്രൗണ്ടുകള്‍ നിര്‍മ്മിക്കുകയാണ് വേണ്ടതെന്ന് ആഷിഖ് കുരുണിയന്‍ പറഞ്ഞു. സാഫ് കപ്പ് വിജയത്തിനുപിന്നാലെ നാട്ടിലേക്ക് മടങ്ങുന്നതിനിടെ മീഡിയാ വണ്ണിനോടായിരുന്നു ആഷിഖിന്റെ പ്രതികരണം. 

'ഇവിടെ പ്രാക്ടീസ് ചെയ്യാന്‍ നല്ല ഗ്രൗണ്ടില്ല. എന്റെ നാടായ മലപ്പുറത്ത് ഒരുപാട് ഐഎസ്എല്‍ കളിക്കാരുണ്ട്. അണ്ടര്‍ 19-ലുള്‍പ്പെടെ ഇന്ത്യയ്ക്കുവേണ്ടി കളിക്കുന്നവരുണ്ട്. സെവന്‍സ് കളിക്കുന്ന ടര്‍ഫ് വാടകയ്ക്ക് എടുത്താണ് ഞങ്ങളൊക്കെ പ്രാക്ടീസ് ചെയ്യുന്നത്. അതുകൊണ്ട് യാതൊരു ഗുണവുമില്ല. മലപ്പുറത്ത് മഞ്ചേരിയിലും കോട്ടപ്പടിയിലുമാണ് രണ്ട് സ്റ്റേഡിയങ്ങളുളളത്. അവ മത്സരത്തിനല്ലാതെ തുറക്കാറേയില്ല. ശരിക്കും ഫുട്‌ബോളിനെ വളര്‍ത്തുകയാണ് ലക്ഷ്യമെങ്കില്‍ ആദ്യം കളിക്കാര്‍ക്ക് വളര്‍ന്നുവരാനുളള സാഹചര്യമുണ്ടാക്കണം. കേരളത്തിലെവിടെയും പ്രാക്ടീസ് ചെയ്യാന്‍ പാകത്തില്‍ നിലവാരമുളള ഗ്രൗണ്ടുകളില്ല'- ആഷിഖ് കുരുണിയന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അര്‍ജന്റീന ടീം ഇന്ത്യയില്‍ കളിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് അറിയിച്ചിട്ടും അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ തങ്ങളുടെ കയ്യില്‍ കാശില്ലെന്ന് ചൂണ്ടിക്കാട്ടി അവസരം കളഞ്ഞുകുളിച്ചതിനുപിന്നാലെയാണ് ലോകചാമ്പ്യന്മാരെ വി അബ്ദുറഹിമാന്‍ കേരളത്തിലേക്ക് ക്ഷണിച്ചത്. മെസ്സിയെയും ടീമിനെയും കേരളത്തിലേക്ക് ക്ഷണിച്ച് മന്ത്രി അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ക്ലോഡിയോ ടാപിയക്ക് കത്തയച്ചിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 16 hours ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 1 day ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 2 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 2 days ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 3 days ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 3 days ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More