വധൂവരന്മാരുടെ തല കൂട്ടിമുട്ടിച്ചതില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

പാലക്കാട്: നെന്മാറയില്‍ വിവാഹദിവസം വധൂവരന്മാരുടെ തല കൂട്ടിമുട്ടിച്ചതില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കൊല്ലങ്കോട് പൊലീസിന് വനിതാ കമ്മീഷന്‍ നിര്‍ദേശം നല്‍കി. വിവാഹശേഷം വധൂവരന്മാരുടെ ഗൃഹപ്രവേശന സമയത്തായിരുന്നു ആചാരത്തിന്റെ പേരില്‍ ഇരുവരുടെയും തലകള്‍ അയല്‍വാസി കൂട്ടിമുട്ടിച്ചത്. പ്രതീക്ഷിക്കാതെയുണ്ടായ ഇടിയില്‍ വേദനകൊണ്ട് കരഞ്ഞാണ് വധു വരന്റെ വീട്ടിലേക്ക് കയറിയത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ഇതിനെതിരെ വ്യാപക വിമര്‍ശനങ്ങളുയരുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് വനിതാ കമ്മീഷന്‍ സ്വമേധായ കേസെടുത്തത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ജൂണ്‍ ഇരുപത്തിയഞ്ചിനാണ് പല്ലശന സ്വദേശി സച്ചിനും കോഴിക്കോട് മുക്കം സ്വദേശി സജ്‌ലയും വിവാഹിതരായത്. വിവാഹശേഷം ഭര്‍തൃഗൃഹത്തിലേക്ക് പ്രവേശിക്കുന്ന വരന്റെയും വധുവിന്റെയും തലകള്‍ കൂട്ടിയിടിപ്പിക്കണമെന്നും അങ്ങനെ വധു കരഞ്ഞുകൊണ്ട് വരന്റെ വീട്ടിലേക്ക് പ്രവേശിക്കണം എന്നുമുളളത് പ്രദേശത്തെ ആചാരമാണ് എന്നാണ് സംഭവത്തെ അനുകൂലിക്കുന്നവര്‍ പറയുന്നത്. എന്നാല്‍ ഇത് പ്രാകൃതമായ ചടങ്ങാണെന്നും ഒരാളെ ആചാരത്തിന്റെ പേരില്‍ വേദനിപ്പിക്കുന്നത് ശരിയല്ലെന്നും ഇത്തരം ആചാരങ്ങള്‍ പ്രോത്സാഹിപ്പിക്കരുതെന്നും വിമര്‍ശിക്കുന്നവരുമുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 17 hours ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 1 day ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 1 day ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 2 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 3 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 4 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More