പി വി അന്‍വര്‍ തറഗുണ്ടയായി അധഃപതിക്കരുത്, സ്ഥാനത്തിന്റെ മാന്യത കാണിക്കണം- കെമാല്‍ പാഷ

മലപ്പുറം: നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിനെതിരെ വിമര്‍ശനവുമായി റിട്ട. ജസ്റ്റിസ് കെമാല്‍ പാഷ. മറുനാടന്‍ മലയാളി വിഷയത്തില്‍ പ്രതികരിച്ചതിന് തന്നെ 'കമാല്‍ പാഷാണം' എന്ന് വിളിച്ചതിനെതിരെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. പി വി അന്‍വര്‍ തറ ഗുണ്ടയായി  അധഃപതിക്കരുതെന്നും എംഎല്‍എ സ്ഥാനത്തിന്റെ മാന്യത കാണിക്കണമെന്നും കെമാല്‍ പാഷ പറഞ്ഞു. തനിക്ക് പേരിടാന്‍ അന്‍വര്‍ വിചാരിച്ചാല്‍ നടക്കില്ലെന്നും വിടുവായത്തം പറയുന്ന പി വി അന്‍വറിനെതിരെ നിയമനടപടിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അന്‍വറിനെ നിയന്ത്രിക്കാന്‍ ഇടതുപക്ഷം തയാറാകണമെന്നും അഴിച്ചുവിട്ടാല്‍ ഗുണ്ടകളെ അഴിച്ചുവിടുന്നതിനു തുല്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'ബഹുമാന്യനായ മുന്‍ ജസ്റ്റിസ് പ്രിയപ്പെട്ട ശ്രീ. കമാല്‍ പാഷാണം സാര്‍' എന്നാണ് പി വി അന്‍വറിന്റെ ഫേസ്ബുക്ക് കുറിപ്പ് ആരംഭിക്കുന്നത്. മറ്റൊരു പോസ്റ്റില്‍ പാഷാണം എന്ന് പറഞ്ഞതില്‍ ഖേദിക്കുന്നുവെന്നും പാഷാണത്തില്‍ കൃമി എന്ന് തിരുത്തി വിളിക്കുന്നുവെന്നും പി വി അന്‍വര്‍ പറഞ്ഞു. ഡീസന്റ് ഇമേജുളള പാഷാണങ്ങളുടെ ഭാഗത്തുനിന്നും വരുന്ന ഒരു സര്‍ട്ടിഫിക്കറ്റും ഇവിടെ എടുക്കുന്നില്ലെന്നും അതിന്റെ പേരില്‍ എന്ത് ഡാമേജ് വന്നാലും താനത് സഹിക്കുമെന്നും പി വി അന്‍വര്‍ പറഞ്ഞു. 

മറുനാടന്‍ മലയാളിയുടെ വിഷയത്തില്‍ തന്റെ നിലപാട് ഗുണ്ടായിസമാണെങ്കില്‍ അത് മാറ്റാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും സമൂഹത്തില്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്ന, വ്യാജ വാര്‍ത്ത കൊടുക്കുന്ന ഓരോരുത്തനെയും എതിര്‍ക്കുമെന്നും പി വി അന്‍വര്‍ പറഞ്ഞു. താന്‍ ഒരു ഇമേജിന്റെയും തടവറയിലല്ല ജീവിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 22 hours ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 2 days ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 2 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 3 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 4 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 4 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More