സഹോദരങ്ങള്‍ പരസ്പരം പോരാടുന്നത് ഹൃദയഭേദകമായ കാഴ്ച്ച; മണിപ്പൂരില്‍ സമാധാനത്തിന് ആഹ്വാനം ചെയ്ത് സോണിയാ ഗാന്ധി

അമ്പത് ദിവസത്തിലേറെയായി സംഘര്‍ഷം തുടരുന്ന മണിപ്പൂരില്‍ സമാധാനത്തിന് ആഹ്വാനം ചെയ്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി. സമാധാനപരമായി ജീവിച്ചിരുന്ന സഹോദരങ്ങള്‍ പരസ്പരം ഏറ്റുമുട്ടുന്നത് ഹൃദയഭേദകമായ കാഴ്ച്ചയാണെന്നും ഈ പ്രതിസന്ധിയെ മണിപ്പൂര്‍ ജനത അതിജീവിക്കുമെന്ന് തനിക്ക് പ്രതീക്ഷയുണ്ടെന്നും സോണിയാ ഗാന്ധി പറഞ്ഞു. സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോ സന്ദേശത്തിലാണ് സോണിയാ ഗാന്ധി സമാധാനത്തിന് ആഹ്വാനം ചെയ്തത്. 

സോണിയാ ഗാന്ധിയുടെ വാക്കുകള്‍ 

'50 ദിവസത്തിലേറെയായി വലിയൊരു മനുഷ്യദുരന്തമാണ് മണിപ്പൂരില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. മുമ്പൊരിക്കലും ഉണ്ടാകാത്ത വിധത്തിലുളള അക്രമസംഭവങ്ങള്‍ ഒട്ടേറെപ്പേരുടെ ജീവനെടുത്തു. ആയിരങ്ങളെ വഴിയാധാരമാക്കി. ഒരു ജീവിതകാലം മുഴുവന്‍ കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്തതെല്ലാം ഇട്ടെറിഞ്ഞ് പലായനം ചെയ്യാന്‍ ജനങ്ങള്‍ നിര്‍ബന്ധിതരാകുന്നതില്‍ അങ്ങേയറ്റം വേദനയുണ്ട്. പരസ്പരം സൗഹാര്‍ദ്ദത്തോടെ കഴിഞ്ഞവരാണ് ഇപ്പോള്‍ പോരാടുന്നത്.

വിഭാഗീയതയുടെയും വെറുപ്പിന്റെയും തീ ആളിക്കത്തിക്കാന്‍ ഒരു ചെറിയ നീക്കം മതി. എന്നാല്‍ സാഹോദര്യത്തിന്റെ വികാരം വളര്‍ത്തിയെടുക്കാന്‍ അങ്ങേയറ്റം വിശ്വാസം ആവശ്യമാണ്. മണിപ്പൂരിലെ ജനതയോട്, പ്രത്യേകിച്ച് എന്റെ ധീരരായ സഹോദരിമാരോട്, ഈ മനോഹരമായ ഭൂമിയില്‍ സമാധാനവും ഐക്യവും കൊണ്ടുവരാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. ഒരു അമ്മയെന്ന നിലയില്‍ എനിക്ക് നിങ്ങളുടെ വേദന മനസിലാക്കാനാവും. ഒന്നിച്ചുനിന്നാല്‍ ഈ പ്രതിസന്ധി മറികടക്കാന്‍ നമുക്കാവും. മണിപ്പൂരിലെ ജനതയില്‍ എനിക്ക് പ്രതീക്ഷയും വിശ്വാസവുമുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

National Desk

Recent Posts

National Desk 1 day ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 1 day ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 1 day ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 2 days ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 2 days ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 2 days ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More