2024-ല്‍ ബിജെപിയെ പരാജയപ്പെടുത്തിയില്ലെങ്കില്‍ രാജ്യം മണിപ്പൂര്‍ പോലെ കത്തിയെരിയും- സത്യപാല്‍ മാലിക്

ഡല്‍ഹി: വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തിയില്ലെങ്കില്‍ രാജ്യം മണിപ്പൂര്‍ പോലെ കത്തിയെരിയുമെന്ന് ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്. ബിജെപി സാമൂഹിക സൗഹാര്‍ദ്ദത്തിനും നീതിക്കുംവേണ്ടി നിലകൊളളുന്ന പാര്‍ട്ടിയല്ലെന്നും അധികാരത്തിനുവേണ്ടി എന്തും ചെയ്യുന്നവരാണ് അവരെന്നും സത്യപാല്‍ മാലിക് പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'മണിപ്പൂരിനെക്കുറിച്ച് മോദി ഇതുവരെ ഒരക്ഷരം മിണ്ടിയിട്ടില്ല. കഴിഞ്ഞ 45 ദിവസമായി സംസ്ഥാനം കത്തുകയാണ്. കേന്ദ്രത്തിലെയും മണിപ്പൂരിലെയും സര്‍ക്കാരുകള്‍ക്ക് ഇക്കാര്യത്തില്‍ ആശങ്കയില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പുള്‍പ്പെടെ വരുന്ന തെരഞ്ഞെടുപ്പുകളില്‍ ബിജെപിയെ പരാജയപ്പെടുത്തിയില്ലെങ്കില്‍ രാജ്യം മുഴുവന്‍ മണിപ്പൂര്‍ പോലെ കത്തിയെരിയും'- സത്യപാല്‍ മാലിക് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, തെരഞ്ഞെടുപ്പിന് മുന്നോടിയായുളള വിശാല പ്രതിപക്ഷ യോഗം നാളെ പാറ്റ്‌നയില്‍വെച്ച് നടക്കും. രാഹുല്‍ ഗാന്ധി, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, അരവിന്ദ് കെജ്‌റിവാള്‍, മമതാ ബാനര്‍ജി, എം കെ സ്റ്റാലിന്‍, അഖിലേഷ് യാദവ്, നിതീഷ് കുമാര്‍, സീതാറാം യെച്ചൂരി, തേജസ്വി യാദവ് തുടങ്ങിയ നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

Contact the author

National Desk

Recent Posts

National Desk 16 hours ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 17 hours ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 1 day ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 1 day ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 2 days ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More