വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ്; കെ എസ് യു നേതാവിനെതിരെ പൊലീസ് അന്വേഷണം

ആലപ്പുഴ: കെ എസ് യു നേതാവിനെതിരെയും വ്യാജ സര്‍ട്ടിഫിക്കറ്റ് ആരോപണം. കെ എസ് യു സംസ്ഥാന കണ്‍വീനര്‍ അന്‍സില്‍ ജലീല്‍ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുണ്ടാക്കി സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ ജോലി നേടി എന്നാണ് ആരോപണം. അന്‍സില്‍ 2014-16 കാലയളവില്‍ ആലപ്പുഴ എസ് ഡി കോളേജില്‍ ബികോം പഠിച്ചെന്നാണ് സര്‍ട്ടിഫിക്കറ്റില്‍ പറയുന്നത്. സര്‍വ്വകലാശാലയുടെ ഔദ്യോഗിക ലോഗോയും വിസിയുടെ ഒപ്പും സര്‍ട്ടിഫിക്കറ്റിലുണ്ട്. കേരളാ സര്‍വ്വകലാശാലയുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സര്‍ട്ടിഫിക്കറ്റിലെ സീല്‍, രജിസ്‌ട്രേഷന്‍ നമ്പര്‍, ഒപ്പ് എന്നിവ വ്യാജമാണെന്ന് കാണിച്ചാണ് സര്‍വ്വകലാശാല ഡി വൈ എസ്പിക്ക് പരാതി നല്‍കിയത്. 

അതേസമയം, വ്യജ സര്‍ട്ടിഫിക്കറ്റ് ആരോപണത്തെ നിയമപരമായി നേരിടുമെന്നും തന്റെ പേരില്‍ പ്രചരിക്കുന്ന സര്‍ട്ടിഫിക്കറ്റ് കണ്ടിട്ടുപോലുമില്ലെന്നും അന്‍സില്‍ ജലീല്‍ പറഞ്ഞു. ' ആ സര്‍ട്ടിഫിക്കറ്റ് ഫോട്ടോഷോപ്പ് ഉപയോഗിച്ച് നിര്‍മ്മിച്ചതാണ്. വ്യാജ ആരോപണത്തെ നിയമപരമായിതന്നെ നേരിടും. എസ് ഡി കോളേജില്‍ ബിഎ ഹിന്ദിക്ക് പ്രവേശനം നേടിയിരുന്നു. എന്നാല്‍ പിതാവിന്റെ അസുഖം മൂലം കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ ഡ്രോപ്പ് ഔട്ട് ചെയ്യുകയായിരുന്നു. കോഴ്‌സ് പൂര്‍ത്തിയാക്കാത്ത എനിക്കെങ്ങനെ ബിരുദ സര്‍ട്ടിഫിക്കറ്റ് ലഭിക്കും? സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ കളക്ഷന്‍ ഏജന്റായാണ് ജോലി ചെയ്തിരുന്നത്. പ്ലസ് ടു യോഗ്യതവെച്ചാണ് ജോലിക്ക് കയറിയത്. ഞാന്‍ എവിടെയും ഒളിച്ചിട്ടില്ല, ഒളിയുകയുമില്ല. ഏത് അന്വേഷണത്തോടും സഹകരിക്കും'-അന്‍സില്‍ ജലീല്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, അന്‍സിലിനെതിരായ വ്യാജ സര്‍ട്ടിഫിക്കറ്റ് ആരോപണത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് കെ എസ് യു സംസ്ഥാന പ്രസിഡന്റ് ആലോഷ്യസ് സേവ്യര്‍ ആവശ്യപ്പെട്ടു. അന്‍സിലിന് വ്യാജ സര്‍ട്ടിഫിക്കറ്റുമായി യാതൊരു ബന്ധവുമില്ലെന്നും ആരോപിക്കപ്പെടുത്ത സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനല്‍ പുറത്തുവന്നിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Contact the author

Web Desk

Recent Posts

Web Desk 11 hours ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 19 hours ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 1 day ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 1 day ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 2 days ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 3 days ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More