ധീരജ് വധക്കേസ് പ്രതി നിഖില്‍ പൈലിയെ സംസ്ഥാന ഭാരവാഹിയാക്കി യൂത്ത് കോണ്‍ഗ്രസ്

തിരുവനന്തപുരം: ഇടുക്കി എഞ്ചിനീയറിംഗ് കോളേജിലെ എസ് എഫ് ഐ പ്രവര്‍ത്തകന്‍ ധീരജിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി നിഖില്‍ പൈലിയെ സംസ്ഥാന ഭാരവാഹിയാക്കി യൂത്ത് കോണ്‍ഗ്രസ്. ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് ഔട്ട്‌റീച്ച് സെല്ലിന്റെ വൈസ് ചെയര്‍മാനാണ് നിയമനം. ഔട്ട്‌റീച്ച് സെല്ലിന്റെ ദേശീയ ചെയര്‍മാന്‍ അഡ്വ. ചാണ്ടി ഉമ്മനാണ് ഭാരവാഹിപ്പട്ടിക പുറത്തുവിട്ടത്. അഡ്വ. മനു അര്‍ജുന്‍ പി ആണ് വര്‍ക്കിംഗ് ചെയര്‍മാന്‍. കെ എം ഷിയാസ്, ലാലന്‍ ആര്‍, വിനീഷ് വി സി, ശശി പി എ എന്നിവരാണ് മറ്റ് വൈസ് ചെയര്‍മാന്‍മാര്‍. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ധീരജ് വധക്കേസിലെ ഒന്നാംപ്രതിയാണ് യൂത്ത് കോണ്‍ഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റായ നിഖില്‍ പൈലി. 2022 ജനുവരി പത്തിന് കോളേജ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തിനിടെ ധീരജിനെ കുത്തിക്കൊന്നു എന്നതാണ് നിഖില്‍ പൈലിക്കെതിരായ കേസ്. കേസില്‍ അറസ്റ്റിലായ നിഖിലിന് 2022 ഏപ്രില്‍ എട്ടിന് ജാമ്യം ലഭിച്ചു.  ജെറിന്‍ ജോജോ, ജിതിന്‍ ഉപ്പുമാക്കന്‍, ടോണി തേക്കിലക്കാടന്‍, നിതിന്‍ ലൂക്കോസ്, സോയിമോന്‍ സണ്ണി, ജസിന്‍ ജോയ്, അലന്‍ ബോബി എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.

Contact the author

Web Desk

Recent Posts

Web Desk 22 hours ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 1 day ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 2 days ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 2 days ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 3 days ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More