കണ്ണൂരില്‍ തെരുവുനായ്ക്കള്‍ ആക്രമിച്ച മൂന്നാംക്ലാസുകാരി അപകടനില തരണംചെയ്തു

കണ്ണൂര്‍: കണ്ണൂരില്‍ തെരുവുനായക്കൂട്ടം ആക്രമിച്ച മൂന്നാംക്ലാസുകാരി അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. മുഴുപ്പിലങ്ങാട് സ്വദേശി ബാബുവിന്റെ മകള്‍ ജാന്‍വിയാണ് തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയായത്. ഇന്നലെ വൈകുന്നേരം വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന പെണ്‍കുട്ടിയെ മൂന്നുനായ്ക്കള്‍ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. ജാന്‍വിയുടെ കൈക്കും കാലിനുമാണ് പരിക്കേറ്റത്. കുട്ടിയെ കണ്ണൂര്‍ ചാലയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

അക്രമകാരികളായ തെരുവുനായ്ക്കളെ കൊല്ലുകയല്ലാതെ മറ്റ് വഴികളൊന്നുമില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി സവിത പറഞ്ഞു. അടുത്തിടെ മുഴുപ്പിലങ്ങാട്ട് ഭിന്നശേഷിക്കാരനായ പതിനൊന്നുകാരന്‍ തെരുവുനായ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. അതിനുപിന്നാലെയാണ് മൂന്നാം ക്ലാസുകാരിയെ നായ്ക്കള്‍ ആക്രമിച്ച സംഭവവും. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, പേപ്പട്ടികളെയും അക്രമകാരികളായ തെരുവുനായ്ക്കളെയും ദയാവധം ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സുപ്രീംകോടതിയെ സമീപിച്ചു. ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി പി ദിവ്യയാണ് തെരുവുനായ ശല്യത്തിന് പരിഹാരം കാണണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്. അഭിഭാഷകന്‍ കെ ആര്‍ സുഭാഷ് ചന്ദ്രനാണ് പി പി ദിവ്യയ്ക്കുവേണ്ടി സുപ്രീംകോടതിയില്‍ അപേക്ഷ ഫയല്‍ ചെയ്തത്.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 1 day ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 2 days ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 2 days ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 4 days ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More