ഡല്‍ഹി: പീഡനപരാതി നല്‍കിയവരെ ഗുസ്തി ഫെഡറേഷന് അധ്യക്ഷന്‍ ബ്രിജ് ഭൂഷണ് ശരണ്‍ സിംഗ് ആളെവിട്ട് ഭീഷണിപ്പെടുത്തുകയാണെന്ന് ഒളിമ്പ്യന്‍ സാക്ഷി മാലിക്ക്. വിട്ടുവീഴ്ച ചെയ്യാനും കേസ് പിന്‍വലിക്കാനും ഗുസ്തി താരങ്ങള്‍ക്കുമേല്‍ സമ്മര്‍ദ്ദമുണ്ടെന്നും ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യാതെ നിഷ്പക്ഷമായ അന്വേഷണം നടക്കില്ലെന്നും സാക്ഷി മാലിക്ക് പറഞ്ഞു. എന്‍ഡിടിവിയോടായിരുന്നു അവരുടെ പ്രതികരണം.
'പീഡന പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയതോടെ പ്രായപൂര്‍ത്തിയാകാത്ത ഗുസ്തി താരത്തിന്റെ പിതാവ് വിഷാദരോഗിയായി. അന്വേഷണം അട്ടിമറിക്കാനും പരാതിക്കാരെയും സാക്ഷികളെയും ഭീഷണിപ്പെടുത്താനും ശക്തിയും സ്വാധീനവും ഉള്ളയാളാണ് പ്രതി. അതുകൊണ്ടാണ് അയാളെ അറസ്റ്റ് ചെയ്ത ശേഷം അന്വേഷണം നടത്തണം എന്ന് ഞങ്ങള്‍ ആദ്യം മുതലേ ആവശ്യപ്പെടുന്നത്'- സാക്ഷി മാലിക്ക് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ബ്രിജ് ഭൂഷന്റെ അറസ്റ്റ് എന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ബജ്രംഗ് പൂനിയയും പറഞ്ഞു. 'ഇന്നലെ ബ്രിജ് ഭൂഷണ് ഗുസ്തി ഫെഡറേഷന് ഓഫീസില്‍ ഉള്ള സമയത്താണ് വനിതാ ഗുസ്തി താരത്തെ പോലീസ് അങ്ങോട്ട് കൊണ്ടുപോയത്. ബ്രിജ് ഭൂഷണ് ഇവിടെയുണ്ടോ എന്ന് അവള് ചോദിച്ചപ്പോള്‍ പോലീസ് ഇല്ല എന്നാണ് മറുപടി നല്‍കിയത്. അയാള്‍ അവിടെ ഉണ്ടെന്ന് മനസിലാക്കിയപ്പോള്‍ അവള് ഭയന്നു'- ബജ്രംഗ് പൂനിയ പറഞ്ഞു.