തനിക്കെതിരായി പട നയിച്ചത് കോണ്‍ഗ്രസ് നേതാക്കളെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

തിരുവനന്തപുരം: പറവൂര്‍ മണ്ഡലത്തിലെ പുനര്‍ജ്ജനി പദ്ധതിയുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. 'എനിക്കെതിരെ പട നയിച്ചത് എന്‍റെ നേതാക്കള്‍ തന്നെയാണ്. ഗ്രൂപ്പ് നേതാക്കള്‍ ആത്മപരിശോധന നടത്തണം. രാവിലെ ഈ വാര്‍ത്ത വന്നു. വൈകുന്നേരം സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കുന്നു. തനിക്കെതിരേ നേതാക്കള്‍ സി പി എം നേതാക്കളുമായി ഗൂഢാലോചന നടത്തിയെന്ന് വിശ്വസിക്കാന്‍ താന്‍ ഇഷ്ടപ്പെടുന്നില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു. 

'കോണ്‍ഗ്രസ് പുനസംഘടന നടത്തിയത് ജനാധിപത്യമായ രീതിയില്‍ തന്നെയാണ്. എന്‍റെ ആള്‍ക്കാരെ തിരുകിക്കയറ്റിയിട്ടില്ല. ഞാന്‍ ആരോടും വഴക്കിനില്ല. എല്ലാ നേതാക്കന്മാരെയും കാണാറുണ്ട്‌. പുനസംഘടനയില്‍ പരാതിയുണ്ടെങ്കില്‍ വീട്ടില്‍ ചെന്ന് കാണും' പ്രതിപക്ഷ നേതാവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പുനസംഘടനയുമായി ബന്ധപ്പെട്ട് പാര്ട്ടിയിലുണ്ടായിരിക്കുന്ന പുതിയ പോര് രൂക്ഷമാകുന്നതിന്റെ സൂചനയാണ് വി ഡി സതീശന്‍റെ പ്രസ്താവന. ഏകപക്ഷീയമായി പ്രതിപക്ഷ നേതാവും കെ പി സി സി അധ്യക്ഷനും തങ്ങളുടെ ആളുകളെ സംഘടനാ ഭാരവാഹികളാക്കി എന്നാണ് മുതിര്‍ന്ന നേതാക്കളുടെ ആരോപണം. ഇതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ കാണാനാണ് നേതൃതലത്തില്‍ തീരുമാനമായിരിക്കുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വിജിലന്‍സ് അന്വേഷണവും പുനസംഘടനയിലെ അസംതൃപ്തിയും വി ഡി സതീശനെയും കെ സുധാകരനെയും ഒറ്റപ്പെടുത്തുന്ന നിലയിലേക്ക് എത്തിച്ചിട്ടുണ്ട്. മുന്‍ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല, എം എം ഹസന്‍, കെ സി ജോസഫ്, എം കെ രാഘവന്‍ എംപി തുടങ്ങിയവര്‍ യോഗം ചേര്‍ന്നാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തോട് പരാതി പറയാന്‍ തീരുമാനിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. അതുകൊണ്ടാണ് തന്‍റെ നേതാക്കള്‍ തന്നെയാണ് വിജിലന്‍സ് അന്വേഷണത്തിന്റെ പുറകില്‍ പ്രവര്‍ത്തിച്ചത് എന്ന് പ്രതിപക്ഷ നേതാവ് പരോക്ഷമായി പറഞ്ഞത് എന്നാണ് വിലയിരുത്തല്‍. 

Contact the author

Web Desk

Recent Posts

Web Desk 21 hours ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 1 day ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 1 day ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 3 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 3 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 3 days ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More